ചേർത്തല: ലഹരിവിപത്തിനെതിരെ ചേർത്തല ഗവ. പോളിടെക്നിക് കോളജ് വിദ്യാർഥികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. ഇവർക്കൊപ്പം ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും കോളജിന് മുന്നിൽ ദേശീയപാതയോരത്ത് കൈകോർത്തപ്പോൾ മനുഷ്യചങ്ങലയ്ക്ക് സമൂഹശ്രദ്ധയേറി.
ലഹരിവിമുക്ത നവകേരള സൃഷ്ടിക്കായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച 90 ദിവസത്തെ ഉൗർജിത ബോധവൽക്കരണ പരിപാടിയുടെ താലൂക്കുതല സമാപനത്തോടനുബന്ധിച്ചാണ് എക്സൈസ് സർക്കിൾ ഓഫീസും പോളിടെക്നിക് കോളജും ചേർന്ന് വിദ്യാർഥിചങ്ങല ഒരുക്കിയത്.
നൂറുകണക്കിന് വിദ്യാർഥികൾ ചങ്ങലയിൽ കൈകോർത്തു. തുടർന്ന് ചേർന്ന സമ്മേളനം നഗരസഭ ചെയർമാൻ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവകലാശാല സെനറ്റംഗവും എഴുത്തുകാരനുമായ ഡോ. ഫാ. ഹർഷജൻ പഴയാറ്റിൽ മുഖ്യപ്രഭാഷണം നടത്തി.
പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ ഹരിലാൽ.എസ്.ആനന്ദ് അധ്യക്ഷനായി. പി. ഉണ്ണികൃഷ്ണൻ, എൻ.ആർ. ബാബുരാജ്, ടി. ലിജു, എൻ.എസ്. വിഷ്ണുനാഥ്, പി.ഡി. കലേഷ്, ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. വേണുക്കുട്ടൻപിള്ള, ലഹരിവിരുദ്ധ ക്ലബ് കോ-ഓർഡിനേറ്റർ കെ.കിരണ്‍ എന്നിവർ പ്രസംഗിച്ചു.