എരുമേലി: എരുമേലി ടൗണിന്റെ പരിസരങ്ങളിൽ കഞ്ചാവും മയ ക്കുമരുന്ന് ഗുളികകളും വ്യാപമാക്കിയ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. എക്സൈസ് വകുപ്പ് രഹസ്യാന്വേഷണം നടത്തി യതിനു പിന്നാലെ പോലീസും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംശയം തോന്നിയ രണ്ട് വീടുകളിൽ ഇന്നലെ എരുമേലി പോലീസ് പരിശോധന നടത്തി. പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെ വിമുക്തി എന്ന പേരിൽ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്.
വീടുകളിലെത്തി ബോധവത്്കരണം നടത്തുകയാണ് വിമുക്തി പദ്ധതിയിലൂടെ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കിയാണ് ഭവന സന്ദർശനം. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എരുമേലി റേഞ്ച് പരിധിയിൽ ഉള്ള വിവിധ പഞ്ചായത്തുകളിൽ ഭവനസന്ദർശനം ആരംഭിച്ചെന്ന് എക്സൈസ് എരുമേലി റേഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു.
കൂവപ്പള്ളിയിൽ എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുണ് അശോകിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ബോധവത്്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, സ്റ്റാഫ്, വിമുക്തി വാളണ്ടിയർമാർ എന്നിവർ ലഹരിക്ക് എതിരെയുള്ള ബോധവത്കരണത്തിൽ പങ്കാളികളായി. കഴിഞ്ഞ ദിവസം വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പ് ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞയിടെ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻൻഡറി സ്കൂളിലെ വിദ്യാർഥികൾ സ്കൂളിൽനിന്നും വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂളിന്റെ സമീപത്തെ ഇടവഴിയിൽ വെച്ച് ലഹരി സംഘത്തിന്റെ മർദനമേറ്റിരുന്നു. ഈ സംഭവത്തെ തുടർന്നാണ് എക്സൈസ് വകുപ്പ് രഹസ്യ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കഞ്ചാവും പിടികൂടി.
മാനസിക സമ്മർദ്ദത്തിന് കഴിക്കുന്ന ലഹരി സ്വഭാവമുള്ള ഗുളികകൾ ഇവർ ഉപയോഗിച്ചിരുന്നെന്നെന്നും എക്സൈസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് ബോധവത്കരണമായി വിമുക്തി പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഒപ്പം പോലീസും ശക്തമായി രംഗത്തെത്തിയതോടെ ലഹരി വില്പന സംഘങ്ങളെ പിടികൂടാനും വിദ്യാർഥികൾക്ക് സിഗരറ്റ് വിൽക്കുന്ന കടകളിൽ പരിശോധന നടത്താനും നടപടികൾ ആരംഭിച്ചിരിക്കുന്നത്. അമിത വേഗത്തിൽ ബൈക്കിൽ സഞ്ചരിക്കുന്ന വിദ്യാർഥികളെ ചുറ്റിപ്പറ്റിയാണ് പോലീസിൽ അന്വേഷണം മുറുകിക്കൊണ്ടിരിക്കുന്നത്.