കോട്ടയം: നിരോധിത കഫ് സിറപ്പുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കൊല്ലംപറന്പിൽ അമീർ നൗഷാദ് (24), അരുവിത്തുറ തൊമ്മൻപറന്പിൽ ഹൂസൈൻ നിസാർ (23) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. 25 കുപ്പി കഫ് സിറപ്പും അവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.
ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നിരോധിത കഫ് സിറപ്പ് വിൽപ്പന നടക്കുന്നുവെന്ന പരാതിയിലാണ് ആന്റി നർക്കോട്ടിക് സെൽ അന്വേഷണം നടത്തിയത്. തമിഴ്നാട്ടിൽനിന്നാണു സിറപ്പ് കൊണ്ടുവന്നിരുന്നത്. മൊബൈൽ ടവർ ലോക്കേഷനുകൾ പരിശോധിച്ചാണു പ്രതികളെ കുടുക്കിയത്. സിറപ്പ് കുടിച്ചാൽ മണിക്കൂറുകളോളം മയക്കം ലഭിക്കും.
കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സിറപ്പ് വൻതുകയ്ക്കാണു വിറ്റിരുന്നത്. പാലാ ഡിവൈഎസ്പി ഷാജി മോൻ ജോസഫ്, എസ്എച്ച്ഒ ബൈജു കുമാർ, എസ്ഐ അനുരാജ്, എസ്എസ്ഐ നാരായണൻ, ജസ്റ്റിൻ, പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, തോംസണ് കെ. മാത്യു, ശ്രീജിത് ബി. നായർ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.