കാട്ടാക്കട: മാരക ലഹരി ഗുളികകളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം, വള്ളക്കടവ് മാറ്റുവിള ശ്രീജ ഭവനിൽ സഞ്ചീവ് (ചാപ്ലിൻ -22) ആണ് പിടിയിലായത്.
സ്വന്തമായി ഒപിടിക്കറ്റും സീലും ഉണ്ടാക്കി കുറിപ്പടി തയാറാക്കി വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നായി ഗുളികകൾ വാങ്ങിയാണ് ഇയാൾ കച്ചവടം നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു.
800 രൂപക്ക് വാങ്ങുന്നവ ലഹരി ഗുളിക 5000 രൂപക്ക് വരെ കോളജ് കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും അഞ്ചൽ ആര്യനാട് റേഞ്ചിൽ സമാനകേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു.
രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷണാണ് 43 ഗുളികളുമായി പുളിയറക്കോണം കുരുശടി പറമ്പ് വിളയിൽ നിന്നും സഞ്ജീവിനെ അറസ്റ്റ് ചെയ്തത്.
കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ആർ. രതീഷ്, കെ.എസ്. ജയകുമാർ, രജിത്ത്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.