പി. ജയകൃഷ്ണന്
മയക്കുമരുന്ന് നല്കി കണ്ണൂര്‍ നഗരത്തിലെ ഒരു സ്കൂളിലെ സഹപാഠിയായ വിദ്യാര്‍ഥിനിയെ ഒമ്പതാം ക്ലാസുകാരന് പീഡിപ്പിച്ചുവെന്ന വാര്‍ത്ത നടുക്കത്തോടെയാണ് അടുത്തനാളില്‍ മലയാളികള്‍ കേട്ടത്.
തന്നെ പീഡിപ്പിച്ച സഹപാഠി സമാനരീതിയില്‍ 11 പെൺകുട്ടികളെക്കൂടി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തൽ നടുക്കത്തിന്റെ ആഘാതം കൂട്ടി.
ആദ്യം സൗഹൃദമായിട്ടായിരുന്നു തുടക്കം. പിന്നീട് പ്രണയമാണെന്നു ഭാവിച്ച സുഹൃത്ത് മാനസികസമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ലഹരി നല്‍കിയതെന്ന് വിദ്യാര്‍ഥിനി പറയുന്നു.
തുടക്കത്തിൽ സൗജന്യമായാണ് ലഹരി നല്‍കിയിരുന്നത്. പിന്നീട് പണം ആവശ്യപ്പെട്ടു. ലഹരിക്ക് അടിമയായതോടെ പണത്തിനായി ശരീരം വില്ക്കാന് പ്രേരിപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ ക്രൂരമായി മർദിച്ചു.
രക്ഷിതാക്കളുടെ കരുതലിലാണ് ആത്മഹത്യയിൽനിന്നു രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നൽകി.
ലഹരിവിമുക്തി കേന്ദ്രത്തിലെത്തിച്ചശേഷം നടത്തിയ കൗണ്‍സിലിംഗിലാണ് ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങൾ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ആരോപണവിധേയനായ ആണ്‍കുട്ടിയും ലഹരിമുക്ത ചികിത്സ തേടിയിരുന്നു. നേരത്തെ മറ്റൊരു സംസ്ഥാനത്ത് പഠിച്ച വിദ്യാര്‍ഥിനി വെളിപ്പെടുത്തിയ കാര്യങ്ങൾ പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.
സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവം നിസാരമായി കരുതേണ്ട കേസല്ലെന്ന് ബാലാവകാശ കമ്മീഷന് നിരീക്ഷിച്ചു.
അന്വേഷണം അവസാനഘട്ടത്തിലാണെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും കണ്ണൂര്‍ അസി. പോലീസ് കമ്മീഷനര്‍ ടി.കെ. രത്നകുമാര്‍ പറഞ്ഞു.
പരീക്ഷാപേടി മാറ്റാനും ലഹരി
എന്‍ജിനിയറിംഗ് കോളജുകളിലും മെഡിക്കല്‍ കോളജുകളിലും കുട്ടികള്‍ പരീക്ഷാസഹായി എന്ന നിലയിലും ലഹരിഗുളികകള്‍ ഉപയോഗിക്കുന്നുണ്ട്.
ചില ലഹരിഗുളിക ഉപയോഗിച്ചാല്‍ പഠിക്കുന്ന കാര്യങ്ങൾ പെട്ടെന്നു മറക്കില്ലെന്നും മറ്റുമുള്ള സീനിയേഴ്സിന്റെ പ്രലോഭനങ്ങളില്‍പ്പെട്ടാണ് മിക്ക കുട്ടികളും മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്നത്. സ്റ്റഡി ലീവ് കാലം ലഹരിമാഫിയയ്ക്ക് ഇരകളെ പിടിക്കാനുള്ള സുവർണാവസരമാണ്.
ലഹരിഗുളികകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ കാലംചെല്ലുംതോറും ഇതിന്റെ ഡോസ് കൂട്ടിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ലഹരി ലഭിക്കാത്ത സ്ഥിതിയാകും.
ഒരിക്കല്‍ ഇതില്‍ കുടുങ്ങിയാല്‍ സ്വമേധയാ കരകയറാനാകില്ല. ഡീ അഡിക്ഷന് സെന്ററുകളെ ആശ്രയിച്ചാൽ പോലും പൂർണ രക്ഷ അത്ര എളുപ്പമല്ല.
ഹെറോയിന്തന്നെ ഹീറോ
ആളുകളെ ലഹരിക്ക് അടിമകളാക്കുന്നതിൽ മുന്നിലാണ് ഹെറോയിന്റെ സ്ഥാനം. മോര്‍ഫിനേക്കാള്‍ വലിയ അടിമത്തമാണ് ഹെറോയിന്‍ ഉണ്ടാക്കുന്നത്.
കൊക്ക ചെടികളില്നിന്നുണ്ടാക്കുന്ന കൊക്കയിന് പോലുള്ള മയക്കുമരുന്നുകള്‍ ലാറ്റിന്‍ അമേരിക്കയിലാണ് വൻതോതിൽ ഉത്പാദിപ്പിക്കുന്നത്.
കൊക്കാ ഹൈഡ്രോക്ലോറൈഡ് എന്ന പദാര്‍ഥമാണ് കൊക്കയിന് എന്നത്. ഇതിന്റെ പൊടി ചൂടാക്കി അതിന്റെ പുക വലിച്ചെടുക്കുകയോ ദ്രാവകത്തില്‍ കലര്‍ത്തി അകത്താക്കുകയോ ആണ് ചെയ്യുക.