പ്ലസ്ടു വിദ്യാർഥികളുടെ  ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ സൈ​ക്കി​ൾ യാ​ത്ര; ​ കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലിന്‍റെ സ്വീകരണം

ക​രു​നാ​ഗ​പ്പ​ള്ളി : ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കാ​സ​ർ​ഗോ​ഡ് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ന​ട​ക്കു​ന്ന സ​ന്ദേ​ശ യാ​ത്ര​ക്ക് കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​യാ​യ നി​ഹാ​ദ്, ഗ​വഃ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ്‌ ടു ​വി​ദ്യാ​ർ​ഥി​യാ​യ അ​ൻ​ഷാ​ദ് എ​ന്നി​വ​രാ​ണ് യാ​ത്രി​ക​ർ.

കെ ​എ​സ് ആ​ർടി ​സി പ​രി​സ​ര​ത്തു​ന​ട​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​സു​മ​ൻ​ജി​ത്ത്മി​ഷ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എ​ക്‌​സൈ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സി​ജി​ലാ​ൽ, എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, എ​ൻ. സി ​സി ഓ​ഫീ​സ​ർ തു​ള​സീ​ധ​ര​ൻ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​യ സി​യാ​ദ്, വി​ഷ്ണു പ്ര​സാ​ദ്, മ​നാ​ഫ്, അ​ന​സ് മു​ണ്ട​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts