പത്തനംതിട്ട ഇലന്തൂരില് നടന്ന നരബലിയുടെ അനുരണനങ്ങള് ഇനിയും അവസാനിച്ചിട്ടില്ല. മാത്രമല്ല ഓരോ ദിവസവും ഇതേക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
സംഭവത്തിലെ പ്രതികളില് ഒരാളായ ഭഗവല്സിംഗിനെക്കുറിച്ച് ആളുകള്ക്ക് നല്ല അഭിപ്രായമാണുണ്ടായിരുന്നത്. എന്നാല് നരബലി പുറത്തു വന്നതോടെ ആളുകളാകെ അമ്പരന്നിരിക്കുകയാണ്.
എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവല്സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആര്ക്കും വിശ്വസിക്കാന് സാധിക്കുന്നില്ല.
ഇയാള്ക്ക് അങ്ങനെ അടുത്ത സുഹൃത്തുക്കള് പോലും ഉണ്ടായിരുന്നില്ല എന്നാണ് അയല്വാസികളും നാട്ടുകാരും പറയുന്നത്. ഭഗവല് സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു മിക്കപ്പോഴും യാത്രകള് ഒക്കെ തന്നെ നടത്തിയിരുന്നത്.
ഇരുവരും വീട്ടില് ഇല്ലാതിരുന്ന സമയങ്ങളില് തിരുമ്മലിനും മറ്റുമായി ആളുകള് വരുന്ന സമയത്ത് വിവരം പറയാന് ആരെങ്കിലും വിളിക്കുമ്പോള് പോലും ഇവര് പലപ്പോഴും ഫോണ് എടുത്തിരുന്നില്ലെന്നും എടുക്കുക ആണെങ്കില് പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയല്വാസികള് പറയുന്നത്.
മുന്പ് തിരുമ്മല് കേന്ദ്രത്തോട് ചേര്ന്ന് ഒരു കാവ് ഉണ്ടായിരുന്നുവെന്നും കാവില് ദിവസവും മുടങ്ങാതെ വിളക്ക് വെച്ചിരുന്നു എന്നുമൊക്കെയാണ് പ്രദേശവാസികള് പറയുന്നത്.
എന്നാല് അടുത്ത കാലത്തായി കാവില് വിളക്ക് വയ്ക്കുന്ന പതിവ് ഉപേക്ഷിക്കുക ആയിരുന്നു. കാവിലേക്ക് വന്നിരുന്നു സമയത്ത് ലൈലയുടെ വസ്ത്ര ധാരണവും ഭാവങ്ങളും പോലും വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു.
മറ്റാരും ഇല്ലാത്ത സമയങ്ങളില് രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടങ്ങള് ഒക്കെ തന്നെ ലൈലയില് നിന്നും നേരിടടേണ്ടതായി വന്നിട്ടുണ്ടെന്നാണ് അയല്പക്കത്തുള്ള സ്ത്രീകളുടെ മൊഴി.
കേസിലെ മറ്റൊരു പ്രതി ഷാഫി രണ്ടു വര്ഷമായി ഈ വീട്ടിലെ സ്ഥിരം സന്ദര്ശകനാണ്. ഇന്നോവ പോലെയുള്ള വലിയ വലിയ വാഹനങ്ങളില് ആണ് ഇയാള് എപ്പോഴും ഇവിടെ എത്തുന്നതും പതിവായിരുന്നു.
പുലര്ച്ചെ മുതല് ഫോണില് സംസാരിച്ചുകൊണ്ട് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും ഇയാളുടെ ഒരു പതിവ് രീതി ആയിരുന്നു.
അതേ സമയം സ്ത്രീകളോട് അപമര്യാദയായി സംസാരിച്ച സംഭവങ്ങള് പോലും ആളുകള് പറയുന്നുണ്ട്.
സാധാരണ നല്ല രീതിയില് ഇടപഴകിയിരുന്ന ലൈലയുടെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പല അയല്വാസികള്ക്ക് പോലും നല്ല രീതിയിലുള്ള ഇടപെടലുകള് ലഭിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്.
പോലീസ് കസ്റ്റഡിയില് ആവുന്നതിനു തൊട്ടുമുമ്പത്തെ ദിവസം പോലും വീടിനോട് ചേര്ന്ന് വഴിയരികിലെ ചവര് വസ്തുക്കളെല്ലാം കൂട്ടിയിട്ട് കത്തിച്ച ഭഗവല് സിംഗ് വളരെ സ്വഭാവികമായാണ് പെരുമാറിയത്.
അതേ സമയം ലൈല ആള് അത്ര ശരിയല്ലെന്നാണ് നാട്ടുകാര് പറയുന്നത്. പ്രണയദാഹിയായ ലൈലയ്ക്ക് ഒരു പാട് കാമുകന്മാര് ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള് പറയുന്നത്.
പക്ഷേ, അത് ഇത്ര വലിയ ഒരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്. ലൈലയുടേത് ആദ്യത്തേത് പ്രണയ വിവാഹമായിരുന്നു.
പത്തനംതിട്ട മുസ്ലിം പള്ളിക്ക് സമീപമുള്ള അങ്ങാടിക്കട നടത്തിപ്പുകാരനുമായി പതിവായി കണ്ടുള്ള പരിചയം പ്രണയത്തില് കലാശിക്കുക ആയിരുന്നു.
പ്രണയം വിവാഹത്തില് എത്തിയപ്പോള് ഇലന്തൂര് ഇടപ്പരിയാരത്തെ പേരു കേട്ട പ്ലാവിനാല് കുടുംബാംഗമായ ലൈലയെ പിന്നീട് വീട്ടില് കയറ്റിയില്ല.
രണ്ടു സഹോദരന്മാരാണ് ലൈലയ്ക്കുള്ളത്. ഒരാള് പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബവുമായി നാട്ടില് ജീവിക്കുന്നു.
മറ്റൊരാള് മാവേലിക്കരയിലെ ആശ്രമത്തിലെ അന്തേവാസിയാണ്. ലൈലയ്ക്ക് മണിക്കൂറുകളോളം പ്രാര്ത്ഥിക്കുന്ന ശീലമുണ്ടായിരുന്നതായി പറയുന്നു. കടുത്ത വിശ്വാസിയുമായിരുന്നു.
ആദ്യ ഭര്ത്താവിന്റെ മരണശേഷമാണ് ഭഗവല് സിംഗുമായി ഒരുമിച്ച് ജീവിക്കാന് തുടങ്ങുന്നത്. ആദ്യ വിവാഹത്തില് ഭഗവല് സിംഗിന് ഒരു മകളുണ്ടായിരുന്നു.
ലൈലയുമായുള്ള ബന്ധത്തില് ഒരു മകനും ഉണ്ടായി. നിലവില് ഭഗവല് സിംഗിന്റെ മക്കള് രണ്ടു പേരും വിദേശത്താണ്.
ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികള് സാക്ഷ്യപ്പെടുത്തുന്നു.
ഒന്നിലധികം ആള്ക്കാരുമായി ഇവര്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ. ഭഗവല് സിംഗുമായി ഒന്നിച്ച് താമസിച്ചു വരുമ്പോള് തന്നെ ഇത്തരം ചില ഇടപാടുകള് ഇവര്ക്കുണ്ടായിരുന്നു.
ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവല് സിംഗിന് മുന്നില് വെച്ച് ഷാഫിയും ലൈലയും ലൈം ഗിക ബന്ധം പുലര്ത്തിയിരുന്ന വിവരവും പുറത്തുവന്നിരുന്നു.
ഇങ്ങനെ ചെയ്യുന്നതിലൂടെ സിദ്ധി വര്ധിക്കും എന്നായിരുന്നു ഷാഫി ഭഗവല്സിംഗിനേയും ഭാര്യയേയും ധരിപ്പിച്ചത്.