കവരത്തി: ജനകീയ പ്രക്ഷോഭം ശക്തമാവുന്നതിനിടെ വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിലെ പ്രാദേശിക മത്സ്യബന്ധനബോട്ടുകളെ നിരീക്ഷിക്കാനാണ് പുതിയ ഉത്തരവ്.
ഇതനുസരിച്ച് മത്സ്യബന്ധന ബോട്ടുകളിൽ രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ നിയമിക്കണം.
വാർഫുകൾ, ഹെലിബെയ്സ് എന്നിവിടങ്ങളിൽ കൂടുതൽ സിസിടിവി കാമറകൾ ഒരുക്കണം. ബേപ്പൂർ, മംഗളൂരു എന്നിവടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നും നിർദേശം നൽകി.
പ്രതിഷേധക്കാരെ ഭയപ്പെടുത്താനാണ് പുതിയ ഉത്തരവെന്ന് ദ്വീപ് നിവാസികൾ വ്യക്തമാക്കി.