വീട്ടുകരുടെ സമ്മതത്തോടെ ഉള്ള വിവാഹം ആയിരിക്കും ഒട്ടുമിക്ക കമിതാക്കളുടെയും ആഗ്രഹം. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അത് നടക്കാതെ പോകാറുണ്ട്. അങ്ങനെ ഉള്ള കമിതാക്കള്‍ നിരാശരാകാന്‍ വരട്ടെ.
പ്രണയബന്ധത്തിന്‍ നേരിടുന്ന തടസങ്ങള്‍ മറികിടന്ന് ഇഷ്ടമുള്ള ആളെ ജീവിത പങ്കാളിയാക്കാന്‍ ഒരു മാര്‍ഗമുണ്ട്. പറഞ്ഞുവരുന്നത് ലഖ്‌നൗവിലെ ഒരു ക്ഷേത്രത്തിലെ വഴിപാടിനെ കുറിച്ചാണ്.
ഇവിടെ വന്ന് ഒരു സിഗരറ്റ് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ പ്രണയബന്ധത്തിലെ എല്ലാ തടസങ്ങളും മറികടന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം.
പണം നല്‍കിയും ഇവിടെ പ്രാര്‍ഥിക്കുന്നവരുമുണ്ട്. സിഗരറ്റ് വാലേ ബാബ എന്ന അറിയപ്പെടുന്ന കാപ്റ്റന്‍ സാഹേബിനെയാണ് ഇവിടെ പ്രാര്‍ഥിക്കുന്നത്.
വിവാഹത്തിന് തടസംനേരിടുമ്പോഴാണ് ആളുകള്‍ ഇവിടെ എത്തുന്നത്. സിഗരറ്റും പണവും കൂടാതെ മദ്യവും മാംസവും ഇവിടെ ആളുകള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കാറുണ്ട്.