മീ ടു ആരോപണവുമായി ജേക്കബിന്റെ സ്വര്‍രാജ്യത്തിലെ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത ലക്ഷ്മി രാമകൃഷ്ണന്‍, കുടുങ്ങിയത് പിആര്‍ഒ, മാപ്പുപറഞ്ഞ്‌ തടിയൂരാന്‍ നിഖില്‍, മീ ടു നിലയ്ക്കുന്നില്ല

സിനിമാ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരേ മീ ടു വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍. നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചു. എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഈ വിഷയം നേരത്തേ താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല എന്നും ഇപ്പോള്‍ അത് പറയാനുള്ള സമയമാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തു തരത്തിലുള്ള മോശം സമീപനമാണ് ഇയാളില്‍ നിന്ന് ഉണ്ടായതെന്ന് നടി വ്യക്തമാക്കിയിട്ടില്ല.

സിനിമയക്കു പുറത്ത് പലപ്പോഴും ദുഖം ഉള്ളിലൊതുക്കി നടന്നിട്ടുണ്ട്. നിഖിലിന്റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചു, അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്. പക്ഷേ എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനം. അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ത്തപ്പോഴാണ് ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ലക്ഷ്മി വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് നിഖില്‍ പറഞ്ഞു. സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുമെന്നും നിഖില്‍ പറഞ്ഞു.

Related posts