കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹ നടപടികൾ തുടരുന്നു. തീരസംരക്ഷണ നിയമത്തിന്റെ പേരില്‍ ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ഷെഡുകളും നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഏപ്രിൽ 28ന് രാത്രിയിലാണ് ജെസിബി ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും വള്ളങ്ങളുമെല്ലാം പൊളിച്ചടുക്കിയത്. ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് നിരോധനാജ്ഞ നിലനിന്നിരുന്നതിനാൽ ദ്വീപ് നിവാസികൾക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ല.
പിറ്റേദിവസം രാവിലെ വീടുകളില്‍നിന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതും ദുഃഖകരവുമായിരുന്നുവെന്ന് ദ്വീപ് നിവാസികൾ പ്രതികരിച്ചു.