കണ്ണൂർ: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതികളെ വെല്ലുവിളിച്ച് സംഘ്പരിവാർ ഫാസിസ്റ്റ് അജണ്ടകൾ ലക്ഷദ്വീപ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്റ് മൂവ്മെന്റ് (എംഎസ്എം) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സമാധനപരമായി ജീവിക്കുന്ന ദ്വീപ് നിവാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നിയമങ്ങൾ കൊണ്ട് വരാനാണ് ദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഘോഡ പട്ടേൽ ശ്രമിക്കുന്നത്.
ലക്ഷദ്വീപിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാനും നിവാസികളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയാറാവണം.
ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുവാൻ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജസിൻ നജീബ്,ഫയാസ് കരിയാട്,ഇജാസ് ബഷീർ ഇരിണാവ്, ഫായിസ് കരിയാട്,ബാസിത്ത് തളിപ്പറമ്പ്,ഷബീബ് വളപട്ടണം,റുഫൈദ് ചക്കരക്കൽ എന്നിവർ പ്രസംഗിച്ചു.