കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി സെക്രട്ടറി നൗഷാദ് അലി നല്കിയ ഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്.
നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ദ്വീപില്‍ ഇപ്പോഴുള്ളതെന്നു വിലയിരുത്തികൊണ്ടാണു ഹര്‍ജി ഹൈക്കോടതി തള്ളിയത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.
അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതിനിടെ, ദ്വീപിലെ വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.