കൊച്ചി: കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടം നിർദേശിച്ചു.
അടിയന്തര ഘട്ടത്തിലല്ലാതെ ലക്ഷദ്വീപില്‍നിന്ന് കേരളത്തിലേക്കോ തിരിച്ചോ യാത്ര നടത്താന്‍ പാടില്ലെന്നാണ് കളക്ടര്‍ എസ്. അസ്കര്‍ അലിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്.
ലക്ഷദ്വീപില്‍ ഇപ്പോള്‍ നിലവില്‍ 40 കോവിഡ് കേസുകള്‍ മാത്രമാണുള്ളത്. അനാവശ്യ യാത്രകള്‍ ലക്ഷദ്വീപില്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകും.
വന്‍കരയില്‍ നിന്നും മറ്റ് ദ്വീപുകളില്‍ നിന്നു ദ്വീപുകളിലേക്കും യാത്ര ചെയ്യുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനിലിരിക്കണം.
രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണെങ്കില്‍ മൂന്നു ദിവസം ക്വാറന്റൈനിൽ ഇരിക്കണം. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു.