ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിൽ വെരി വെരി സ്പെഷൽ ആയിരുന്ന വി.വി.എസ്. ലക്ഷ്മണ് നാഷണൽ ക്രിക്കറ്റ് അക്കാഡമി (എൻസിഎ) തലവനാകും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എൻസിഎ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായതോടെ വന്ന ഒഴിവിലേക്കാണു ലക്ഷ്മണ് എത്തുന്നതെന്നതാണു ശ്രദ്ധേയം. ദ്രാവിഡിനെ ഇന്ത്യൻ പരിശീലകനാക്കിയതുപോലെ എൻസിഎ തലവനാകാൻ ലക്ഷ്മണിനെ നിർബന്ധിച്ചത് ഗാംഗുലിയാണ്.