ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; കാമ്പസ് രാഷ്ട്രീയത്തിന് ഇറങ്ങിയവര്‍ക്കു പോലും ഹാജര്‍ നല്‍കി; പരസ്യപ്രതികരണവുമായി ലക്ഷ്മി നായര്‍

lakshmi

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ കരിങ്കൊടി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടെ മുദ്രാവാക്യങ്ങളുമായി രണ്ടു പേര്‍ വേദിക്കു മുന്നിലേക്കെത്തുകയും ലക്ഷ്മിനായരെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.

അതേസമയം, കോളജിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങളാണെന്നു പറഞ്ഞ അവര്‍ കാമ്പസ് രാഷ്ട്രീയത്തിനിറങ്ങിയവര്‍ക്കു പോലും ഹാജര്‍ നല്‍കിയ പ്രിന്‍സിപ്പാളാണ് താനെന്നും കൂട്ടിച്ചര്‍ത്തു.

ലോ അക്കാദമിക്കെതിരെ ആരോപണമുയര്‍ന്നതിനു ശേഷം ഇതാദ്യമായാണ് ലക്ഷ്മി നായര്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നത്.

Related posts