തെളിവിനുവേണ്ടി ഒരു ഫോട്ടോയും സാക്ഷിയായി കുറച്ചുപേരും, വിവാഹം രജിസ്ട്രര്‍ ഓഫീസില്‍വച്ച്, കല്യാണത്തെക്കുറിച്ച് നടി ലക്ഷ്മി മേനോനു പറയാനുള്ളത്

lakshmiപലരെയും ഞെട്ടിക്കുക തന്നെ ചെയ്തു. ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനവുമായിട്ടാണ് മലയാളിയായ ലക്ഷ്മിയുടെ വരവ്. അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങള്‍ അവര്‍ തുറന്നുപറഞ്ഞത്.

വിവാഹത്തെക്കുറിച്ചുള്ള ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ- വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിട്ടില്ല. ഒരുപാട് നല്ല വേഷങ്ങളും ചിത്രങ്ങളും ചെയ്യണമെന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റൊന്നിനും ഇപ്പോള്‍ സ്ഥാനം കൊടുക്കുന്നില്ല. വിവാഹച്ചടങ്ങുകള്‍ പലതും ഇപ്പോള്‍ ആര്‍ഭാടവും ധൂര്‍ത്തുമാണ്. കേരളത്തിനകത്തും പുറത്തും സമാന സ്ഥിതിയാണ്. സിനിമയിലെ ഗാനരംഗങ്ങള്‍ പോലെയാണ് വെഡ്ഡിംഗ് വീഡിയോകള്‍ ചിത്രീകരിക്കുന്നത്. ഇതിനായി നിന്നുകൊടുക്കുന്നവരെ സമ്മതിക്കണം. പുതിയ ബിസിനസ് തന്ത്രമാണിത്- ലക്ഷ്മി രോക്ഷംകൊള്ളുന്നു.

ലളിതമായ കല്യാണത്തോടാണ് എനിക്ക് താല്പര്യം. ഒരു രജിസ്ട്രാഫീസില്‍വച്ച് നടത്താന്‍ കഴിഞ്ഞാല്‍ അത്രയ്ക്കു സന്തോഷം. തെളിവിനുവേണ്ടി ഒരു ഫോട്ടോ വേണം. അതുതന്നെ ധാരാളം. മലയാളത്തിലേക്ക് എന്നാണ് തിരിച്ചുവരുകയെന്ന ചോദ്യത്തിന് കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും നല്ല കഥ കിട്ടിയാല്‍ ബോധപൂര്‍വം വിട്ടുനില്‍ക്കില്ലെന്നും ലക്ഷ്മി പറയുന്നു.

Related posts