തിരുവനന്തപുരം: ലോ അക്കാഡമി പരിസരത്ത് പ്രവർത്തിച്ചിരുന്ന ലക്ഷ്മി നായരുടെ ഹോട്ടൽ വിദ്യാർഥി സംഘടനകൾ പൂട്ടിച്ചു. കെഎസ്യു പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയവർ ഹോട്ടൽ പൂട്ടിക്കുകയായിരുന്നു. തുടർന്ന് അക്കാഡമി പരിസരത്ത് പ്രവർത്തിക്കുന്ന ബാങ്കും പൂട്ടിക്കാൻ ശ്രമം നടത്തിയെങ്കിലും പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ എത്തിയത്.
ലോ ഫുഡ് ഇവിടെ വേണ്ട..! ലോ അക്കാഡമി പരിസരത്തെ ലക്ഷ്മി നായരുടെ ഹോട്ടൽ കെ.എസ്.യു പ്രവർത്തകർ പൂട്ടിച്ചു
