കോടികള്‍ മുടക്കിയുള്ള ബുള്ളറ്റ് ട്രെയിനൊന്നും വേണ്ട! രാജ്യത്ത് ആര്‍ക്കെങ്കിലും അച്ചേദിന്‍ ഉണ്ടായോ; കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ വിമര്‍ശിച്ച് ബിജെപി നേതാവ് ലക്ഷ്മി കാന്ത ചൗള രംഗത്ത്

സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ വരെ വിമര്‍ശിച്ചു തുടങ്ങിയെങ്കില്‍ അവസ്ഥ എത്ര പരിതാപകരമായിരിക്കാമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ലക്ഷ്മി കാന്ത ചൗള.

തനിക്ക് വ്യക്തിപരമായി ഉണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. ബുള്ളറ്റ് ട്രെയിനൊന്നും വേണ്ട നിലവിലുള്ളത് യാത്രായോഗ്യമാക്കൂ എന്നാണ് പ്രധാനമന്ത്രിയ്ക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുമെതിരെ ബിജെപി നേതാവ് ലക്ഷ്മി കാന്ത ചൗള പറഞ്ഞത്. യാത്രയ്ക്കുശേഷം വീഡിയോയിലൂടെ പ്രതികരിക്കവെയാണ് അവര്‍ ഇത്തരത്തില്‍ കടുത്ത് വിമര്‍ശനം അഴിച്ചു വിട്ടത്.

സരയു-യമുന എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ 10 മണിക്കൂറോളം വഴിയില്‍ കിടക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ദേഷ്യം വന്നാണ് നേതാവ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദിജീ ആര്‍ക്കെങ്കിലും അച്ചേദിന്‍ ഉണ്ടായോ ഉണ്ടെങ്കിലും അതൊരിക്കലും സാധാരണക്കാര്‍ക്കായിരിക്കില്ല. ലക്ഷ്മി കാന്ത് ചൗള കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ പാതി വഴിയല്‍ പണി തരും എന്ന് ആരും മുന്നറിയിപ്പ് നല്‍കിയില്ല. എന്നാല്‍ യാത്രക്കാര്‍ക്കുള്ള ഭക്ഷണമോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ അധികൃതര്‍ ഒരുക്കിയുമില്ല. ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലൊന്നും വിളിച്ചിട്ട് കിട്ടിയില്ല. മന്ത്രിക്ക് ഇമെയില്‍ സന്ദേശമയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്ന് അവര്‍ വ്യക്തമാക്കി.

Related posts