മമ്മൂട്ടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്. സിനിമയില്‍ മമ്മൂട്ടിയുടെ മകള്‍ അനുവായി അഭിനയിച്ച താരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പ്രിയ രാമന്‍ മമ്മൂട്ടിയുടെ നായികയായപ്പോള്‍ ചിപ്പി ആയിരുന്നു സഹോദരി റോളില്‍ എത്തിയത്. ചിപ്പിയുടെ മക്കളായി വേഷമിട്ടത് രണ്ടു കുസ്യതി കുട്ടികള്‍ ആയിരുന്നു. സുധീഷ് അനു എന്നിങ്ങനെ ആയിരുന്നു ഈ കുട്ടി കഥാപാത്രങ്ങളുടെ പേര്.
1995 ഇല്‍ ഇറങ്ങിയ സിനിമ സത്യന്‍ അന്തിക്കാട് ആണ് സംവിധാനം ചെയ്തത്. ഇതില്‍ അനു എന്ന കുഞ്ഞു മകള്‍ ആയി എത്തിയത് ബേബി എന്ന ലക്ഷ്മിയാണ്. മമ്മൂട്ടിയുടെ മകള്‍ ആയി അഭിനയിച്ച ലക്ഷ്മിയെ അത്ര പെട്ടെന്ന് ഒന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.
ലക്ഷ്മി മരിക്കാര്‍ എന്ന പെണ്‍കുട്ടി ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു. ലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ലക്ഷ്മിയുടെ സഹോദരി അനാര്‍ക്കലി മരിക്കാര്‍ മലയാളികള്‍ക്ക് സുപരിചിതയാണ്.