ലക്ഷ്മി മേനോൻ നർത്തകിയുടെ വേഷത്തിലെത്തുന്നു. പ്രഭുദേവ നായകനാകുന്ന യങ് മങ് സങ് എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ലക്ഷ്മി ഭരതനാട്യം നർത്തകിയുടെ വേഷത്തിൽ അഭിനയിക്കുന്നത്. ലക്ഷ്മി ഒരു പ്രഫഷണൽ നർത്തകിയാണ്. ഭരതനാട്യത്തിൽ വർഷങ്ങളായി പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.
ലക്ഷ്മിയുടെ ഈ കഴിവുകൾ കണ്ടാണ് പുതിയ ചിത്രത്തിലേക്ക് ലക്ഷ്മിയെ തെരഞ്ഞെടുത്തതെന്ന് ചിത്രത്തിന്റെ സംവിധായകൻ എം. എസ് അർജുൻ പറഞ്ഞു. 1987കാലഘട്ടത്തിൽ ജീവിച്ചിരുന്ന നാട്ടിൻപുറത്തുകാരിയായ ഗ്രാമീണ പെണ്കുട്ടിയായിട്ടാണ് ലക്ഷ്മി അഭിനയിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്മി ഇപ്പോൾ.