മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് മലയാളിയായ നടി ലക്ഷ്മി മേനോന്. തമിഴിലൂടെയാണ് താരസുന്ദരി കൂടുതല്‍ ശ്രദ്ധ നേടിയത്. കുംകി, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ലക്ഷ്മിക്ക് ധാരാളം പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.
സിനിമാത്തിരക്കിനിടെ 2017-ല്‍ സിനിമയില്‍ നിന്നുമൊരു ഇടവേളയെടുത്ത താരം തന്റെ വിദ്യഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീടു ഗംഭീര തിരിച്ചുവരവു നടത്തിയ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.
തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താനൊരു പ്രണയ ബന്ധത്തിലാണെന്ന് ലക്ഷ്മി തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി.ചോദ്യങ്ങള്‍ക്ക് ഉണ്ട്, ഇല്ല എന്ന് മാത്രമായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു ഒരാധകര് പ്രണയത്തെക്കുറിച്ച് ചോദിച്ചത്.
ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും പ്രണയബന്ധമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ലക്ഷ്മി നല്കിയ മറുപടി. മറ്റൊരാളുടെ ചോദ്യം മൂന്ന് വര്‍ഷത്തിൽ അധികമായൊരു പ്രണയ ബന്ധമുണ്ടോ എന്നായിരുന്നു.
ഇതിനും ഉണ്ട് എന്നായിരുന്നു ലക്ഷ്മി നല്‍കിയത്. ഇതാദ്യമായാണ് ലക്ഷ്മി മേനോന് തന്റെ പ്രണയവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുന്നത്.
പുലിക്കുത്തി പാണ്ഡിയാണ് ലക്ഷ്മിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളം, തമിഴ്, കന്നഡ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദിലീപ് ചിത്രം അവതാരമാണ് അവസാനം അഭിനയിച്ച മലയാള ചിത്രം.