കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടശേഷം രൂപീകരിക്കപ്പെട്ട വനിതാ സംഘടനയാണ് ഡബ്യൂസിസി. വനിതകള്‍ക്ക് നേരെ സിനിമലോകത്ത് ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുകയായിരുന്നു ലക്ഷ്യം. ഈ കൂട്ടായ്മയ്ക്കു തുടക്കത്തിലേ വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. ഇപ്പോഴിതാ നടി ലക്ഷ്മിമേനോന്‍ സംഘടനയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നു.
ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്ന് നടി ലക്ഷ്മി മേനോന്‍. ഡബ്ല്യുസിസിയൊക്കെ നല്ലത് തന്നെയാണ്. പക്ഷേ തനിക്ക് താത്പര്യമില്ലെന്ന് പറയുന്ന ലക്ഷ്മി, എന്താണ് വിവരമില്ലാത്ത മൂവ്‌മെന്റ് എന്ന് തോന്നാന്‍ കാരണം എന്ന് ചോദിച്ചാല്‍ തനിക്കങ്ങനെ തോന്നി എന്ന് മാത്രമേ ഉള്ളുവെന്നും പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
നടിയുടെ പരാമര്‍ശം സിനിമലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും വേണമെങ്കില്‍ തനിക്ക് ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറമായിരുന്നു. അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷേ അത് തന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും എന്നും ലക്ഷ്മി പറയുന്നു. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വനിതാ കൂട്ടായ്മയേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെയും നിരവധിപേര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഡബ്ല്യുസിസിയില്‍ അംഗമാകാത്തത് താത്പര്യമില്ലാത്തതു കൊണ്ടാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. അതേസമയം തുടക്കത്തിലേ ആവേശത്തിനുശേഷം വനിതാക്കൂട്ടായ്മയും കാര്യമായ പ്രവര്‍ത്തനമില്ലാത്ത അവസ്ഥയിലാണ്.