പേരൂർക്കട: ലോ അക്കാഡമിയിലെ സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥി നേതാക്കൾ ചർച്ചയ്ക്കു വന്നാൽ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണി ക്കുമെന്നു പ്രിൻസിപ്പൽ ലക്ഷ്മി നായർ രാഷ്ട്രദീപികയോട് പറഞ്ഞു. എന്നാൽ ആരും ഇക്കാര്യത്തിൽ തന്നെ സമീപി ച്ചിട്ടില്ല. പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന ആവശ്യം ഉപേക്ഷിച്ച് നേതാക്കൾ ന്യായമായ ആവശ്യങ്ങളാണ് ഉന്നയി ക്കേണ്ടത്.
അക്കാഡിയിൽ ക്ലാസുകൾ തുട ങ്ങുന്ന കാര്യത്തിൽ ഇനിയും തീരുമാന മെടുത്തിട്ടില്ല. 1000 ലേറെ കുട്ടികൾ പഠിക്കുന്ന അക്കാഡമിയിൽ 250 ഓളം പേരാണ് ഇപ്പോൾ സമരരംഗത്തുള്ളത്. മറ്റുള്ളവർ എവിടെയാണ്, എന്തുചെയ്യു ന്നുവെന്ന കാര്യം ആരും അന്വേഷി ക്കുന്നില്ല. പോലീസ് സംരക്ഷണം ഉണ്ടെ ങ്കിലും അത് എത്രകണ്ടു വിജയി ക്കുമെന്ന കാര്യത്തിൽ സംശയമുള്ളതിനാൽ ക്ലാസു കൾ എന്നു തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.