കുക്കറി ഷോകളിലൂടെ മലയാളികള്ക്ക് സുപരിചിതയാണ് ലക്ഷ്മി നായര്.
തിരുവനന്തപുരം ലോ അക്കാദമി പ്രിന്സിപ്പലായിട്ടും പ്രവര്ത്തിച്ചിട്ടുള്ള ലക്ഷ്മി പാചക സാഹിത്യത്തില് മൂന്ന് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
1988 മെയ് ഏഴിനായിരുന്നു ലക്ഷ്മിയുടെ വിവാഹം നടന്നത്. നായര് അജയ് കൃഷ്ണന് എന്നാണ് ഭര്ത്താവിന്റെ പേര്.
സോഷ്യല് മീഡിയയിലും ലക്ഷ്മി നായര് സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായര് അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.
യാത്രകളെക്കുറിച്ചും വേറിട്ട പാചക പരീക്ഷണങ്ങളെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെ കുറിച്ചും എല്ലാമുള്ള വിശേഷങ്ങളാണ് പങ്കുവെക്കാറുള്ളത്.
ലക്ഷ്മി നായരുടെ വീഡിയോകളിലൊന്നും ഭര്ത്താവിനെ കാണാത്തതിനെക്കുറിച്ച് ആരാധകര് നിരന്തരം ചോദിച്ചിരുന്നു.
ഭര്ത്താവ് മുന്പ് സിനിമകളില് ഒക്കെ അഭിനയിച്ചിരുന്ന കാര്യത്തെ ക്കുറിച്ചൊക്കെ അവര് തുറന്നു പറഞ്ഞിരുന്നു.
യാത്രകളില് ഭര്ത്താവ് കൂടെ ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്ക്ക് മറുപടി നല്കുകകയാണ് ലക്ഷ്മി നായര് ഇപ്പോള്.
ലക്ഷ്മി നായരുടെ വാക്കുകള് ഇങ്ങനെ…ദിവസങ്ങള്ക്ക് ശേഷമായാണ് വീട്ടിലെത്തിയത്. ട്രാവല് വ്ളോഗ്സ് കുറേയായി ചെയ്യുന്നുണ്ടായിരുന്നില്ല. അതിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാന് ട്രാവല് വ്ളോഗ്സിലൂടെ ചെയ്യുന്നത്. യാത്ര ചെയ്യാന് എനിക്കൊരുപാടിഷ്ടമാണ്.
യാത്രകളില് കാണുന്ന ഭക്ഷണവും രുചികളുമെല്ലാം എന്നെ ആകര്ഷിക്കാറുള്ളത്. ഫേളേവേഴ്സ് ഓഫ് ഇന്ത്യയുടെ അതേ സ്റ്റൈലിലാണ് ഇതിലെയും കാര്യങ്ങള് ചെയ്യുന്നത്.
യാത്ര ചെയ്യാന് പറ്റാത്തതിനാല് ആ പരിപാടി ഇപ്പോള് മാറ്റിവെച്ചിരിക്കുകയാണ്. ആ ഒരു കോണ്സപ്റ്റ് തന്നെയാണ് ലക്ഷ്മി നായര് ട്രാവല് വ്ളോഗ്സിലൂടെയായി ഞാന് ചെയ്യുന്നത്.
തൃശ്ശൂര് എനിക്കൊരു ആവശ്യത്തിന് പോവേണ്ടതുണ്ടായിരുന്നു. അങ്ങനെ ഞാന് കോഴിക്കോട് പോയി കുറച്ച് കാര്യങ്ങളൊക്കെ ചെയ്തു.
വേറിട്ട കുറച്ച് സ്ഥലങ്ങളിലേക്കൊക്കെ പോയതാണ്. ഇനി ട്രാവല് ചാനലിലൂടെയായി അതെല്ലാം കാണിക്കാമെന്നും ലക്ഷ്മി നായര് പറഞ്ഞിരുന്നു.
ഞങ്ങള് കുറേ ഫാമിലി വ്ളോഗ്സൊക്കെ ചെയ്തിരുന്നല്ലോ. റിസോര്ട്ടിലേക്കൊക്കെ പോവുന്നത് ഞാനും മോളും മരുമോളുമല്ലേ, അപ്പോള് ഒരുപാട് ചോദ്യങ്ങള് വരുന്നുണ്ട്.
ചേട്ടനെവിടെ, ചേട്ടനെ കൊണ്ടുപോയാല് കുറച്ചൂടെ സന്തോഷിച്ചൂടെ, ചേട്ടന് ഒറ്റയ്ക്കാക്കിയോ, ചേട്ടന് ഇല്ലാതെ എന്താണ് എന്ജോയ്മെന്റ് ഉള്ളത്.
ചേട്ടന് ഇല്ലാതെയാണോ യാത്ര ചെയ്യുന്നത് തുടങ്ങി ഒരുപാട് ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്ക്കുള്ള ഉത്തരം പറയാമെന്നാ പറഞ്ഞായിരുന്നു ലക്ഷ്മി നായര് കാര്യങ്ങള് വിശദീകരിച്ചത്.
വിവാഹജീവിതത്തില് ഒരുപാട് അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും. ഒരേ ഇഷ്ടാനിഷ്ടങ്ങളുള്ളവരെ കിട്ടാന് പാടാണ്, അങ്ങനെ കിട്ടിയാല് ഭാഗ്യം.
എന്റെ ഇഷ്ടങ്ങളും ചേട്ടന്റെ ഇഷ്ടങ്ങളും എന്റയര്ലി ഡിഫറന്റാണ്. സാമ്യങ്ങളുള്ള ചില കാര്യങ്ങളുണ്ട്. എനിക്ക് യാത്ര ചെയ്യാന് ഭയങ്കര ഇഷ്ടമാണ്, യാത്ര ചെയ്ത് ആസ്വദിക്കുന്നയാളാണ് ഞാന്.
ചേട്ടന് യാത്ര ഒട്ടും ഇഷ്ടമല്ല, ട്രിവാന്ഡ്രം വിട്ട് പോവാന് തന്നെ മടിയാണ്. വെള്ളമൊന്നും അങ്ങനെ ഇഷ്ടമില്ല.
ഞങ്ങള് പോയ റിസോര്ട്ടിലേക്ക് പോയിരുന്നേല് ചേട്ടന് അവിടെയൊന്നും താമസിക്കില്ല, തിരിച്ച് പോവാമെന്ന് പറയും. ചേട്ടന്റെ നാട്ടില് ഒരു ഫാം ഹൗസുണ്ട്.
ഗ്രാമപ്രദേശമാണ്, വീക്കെന്ഡ് അവിടെപ്പോയി നില്ക്കാന് ചേട്ടന് ഇഷ്ടമാണ്, സമയം കിട്ടിയാല് അവിടേക്ക് പോവും.
ഞങ്ങള്ക്കും ഇഷ്ടമാണ് അവിടം, പക്ഷേ, ഞങ്ങള് വേറെയും സ്ഥലങ്ങളില് എന്ജോയ്മെന്റിന് പോവാറുണ്ട്.
എന്റെ ഇഷ്ടങ്ങള് ഒതുക്കി ഫാം ഹൗസില് മാത്രമായി ഒതുങ്ങാന് എനിക്കോ ഇഷ്ടം മാറ്റിവെച്ച് ഞങ്ങളുടെ കൂടെ വരാന് അദ്ദേഹത്തെയോ നിര്ബന്ധിക്കാറില്ല. ഒരു കാര്യവും ഞങ്ങള് അടിച്ചേല്പ്പിക്കാറില്ല.
എന്താണ് ചേട്ടനെ കൊണ്ടുവരാത്തത്, എല്ലാവരും ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ് എനിക്ക് വേണമെങ്കില് ചേട്ടനെ ഫോഴ്സ് ചെയ്യാം, എന്നാല് അങ്ങനെ ചെയ്തിട്ട് കാര്യമില്ല.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 35 വര്ഷമൊക്കെയായി, എന്റെ ഇഷ്ടങ്ങളെല്ലാം മനസിലാക്കി എല്ലാത്തിലും സ്വാതന്ത്ര്യം നല്കുന്നയാളാണ് അദ്ദേഹം.
ഇഷ്ടങ്ങള് അടിച്ചേല്പ്പിക്കാതെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും പോവുകയാണ്. ചേട്ടന് എന്ജോയ്മെന്റ് കിട്ടുന്ന സ്ഥലങ്ങളാണെങ്കില് അദ്ദേഹം വരും.
സോഷ്യല് മീഡിയയും പബ്ലിസിറ്റിയുമൊന്നും ആഗ്രഹിക്കാത്തയാളാണ് ചേട്ടന്. മുന്പ് സിനിമകളിലൊക്കെ അഭിനയിച്ചിരുന്നുവെങ്കിലും ഇപ്പോള് കാമറ ഷൈയാണ് അദ്ദേഹം. അതേ പോലെ തന്നെയാണ് പാര്വതിയും.
പുള്ളിക്കങ്ങനെ ക്യാമറയുടെ മുന്നില് വരുന്നതും സംസാരിക്കുന്നതുമൊന്നും ഇഷ്ടമല്ല, ഇഷ്ടങ്ങളില് കോംപ്രമൈസ് ചെയ്യാതെ സന്തോഷകരമായാണ് ഞങ്ങള് ജീവിക്കുന്നതെന്നും ലക്ഷ്മി നായര് പറഞ്ഞിരുന്നു.
അനുക്കുട്ടിയും വിഷ്ണുവും യാത്രകളെല്ലാം എന്ജോയ് ചെയ്യുന്നവരാണ്. അവര്ക്ക് പറ്റുമ്പോള് അവര് വരും, എന്റെ യാത്രകളൊന്നും ആര്ക്കും പ്രശ്നമില്ല.
ഇതേക്കുറിച്ച് എനിക്ക് എല്ലാവരോടും മറുപടി കൊടുക്കാനാവില്ലല്ലോ, അതാണ് ഈ വീഡിയോയിലൂടെ ഇതേ ക്കുറിച്ച് പറഞ്ഞത്. ലക്ഷ്മി നായര് പറയുന്നു.