പാചക ഷോകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന അവതാരകയാണ് ലക്ഷ്മി നായര്‍. ലക്ഷ്മി നായര്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്. ഇപ്പോഴിതാ ലക്ഷ്മി നായര്‍ തന്നെ കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
സ്വകാര്യ ചാനലിലെ ഗെയിം ഷോയിലാണ് ലക്ഷ്മി നായരുടെ തുറന്നു പറച്ചില്. തന്റെ പേരില്‍ തമിഴ്നാട്ടില്‍ ഒരാള്‍ അമ്പലം പണിതിട്ടുണ്ടെന്നാണ് ലക്ഷ്മി നായര്‍ അവകാശപ്പെടുന്നത്.
ലക്ഷ്മി നായരുടെ പേരില്‍ ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.
അവതാരകന്റെ ചോദ്യത്തിന് ലക്ഷ്മി നായര്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്… ”അങ്ങനെ ഒരു സംഭവമുണ്ട്. മുനിയാണ്ടി എന്നാണ് ആ പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ടെന്ന് ലക്ഷ്മി നായര്‍ പരിപാടിയില്‍ പറഞ്ഞു”.
ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടി ഹണിറോസും ഇതേ തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഒരു ആരാധകന് തന്റെ പേരില്‍ അമ്പലം പണിതെന്നാണ് ഹണി വെളിപ്പെടുത്തിയത്.
ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ സ്ഥിരമായി വിളിച്ച് അഭിനന്ദിക്കുന്ന ഒരു ആരാധകനാണ് ഇതിന് പിന്നിലെന്നാണ് ഹണി റോസ് അന്ന് വെളിപ്പെടുത്തിയത്.
തന്റെ എല്ലാ സിനിമയും കണ്ട് അദ്ദേഹം അഭിപ്രായം പറയാറുണ്ട്. പത്ത് പതിനഞ്ച് വര്‍ഷമായി അദ്ദേഹം സ്ഥിരമായി കൂടെ നില്‍ക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു.
രണ്ടു പേരും തങ്ങളുടെ പേരില്‍ അമ്പലമുണ്ടെന്നു വെളിപ്പെടുത്തിയതോടെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്നത്.
അവിടെ ഇവരുടെയൊക്കെ പേരില്‍ അമ്പലമുണ്ടെന്ന് പറഞ്ഞ് ആരോ ഇവരെയൊക്കെ പറ്റിക്കുന്നുണ്ടെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.
അമ്പലത്തിലെ പ്രതിഷ്ഠയെക്കുറിച്ചും വഴിപാടിനെക്കുറിച്ചുമൊക്കെ കമന്റുകളുണ്ട്. ഇതില്‍ പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതുമാണ്.