എം.പ്രേംകുമാര്‍
തിരുവനന്തപുരം: ഇരുപതു ദിവസം പിന്നിട്ട ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാരിന്‍റെ മനോഭാവം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‌റെ മൗനം. പാര്ട്ടിയിലിെ ഭൂരിപക്ഷവും സംസ്ഥാനമന്ത്രിസഭയിലെ പ്രധാനപ്പെട്ട മൂന്നു മന്ത്രിമാരും സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഈ വിഷയത്തെ നേരിടുന്നത് സാധാരണ പ്രതികര ണങ്ങളില്‍ ഒതുക്കി.
ഇത് കേവലം ഒരു വിദ്യാര്‍ഥി സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നിലും മുഖ്യമന്ത്രി യു ടെ താല്‍പ്പര്യമാണെന്നാണറിയുന്നത്. വിഷയത്തി ല്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടും പിണറായി വിജയനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ സമരം മെല്ലെ ഒത്തു തീര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
സമരം ഇരുപതു ദിവസം പിന്നിടുന്‌പോഴും വിഷയത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം കാണിക്കുന്ന നിസംഗതയ്‌ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ വിമര്‍ശനം രൂപപ്പെട്ടിരിക്കുകയാണ്. ലോ കോളജില്‍ നടക്കുന്നതു കേവലം വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നു പറഞ്ഞു സംഭവത്തെ നിസാരവത്കരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാടില്‍ എസ്എഫ്‌ഐ നേതൃത്വവും അസംതൃപ്തരാണ്. വിദ്യാര്‍ത്ഥി സമരം ബിജെപി രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയതും സിപിഎം നേതൃത്വത്തിന്‍റെ പിടിപ്പുകേടായാണു പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ കാണുന്നത്.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നു കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് കണ്ടെ ത്തിയിട്ടും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കഴിയാത്തതു സിപിഎമ്മുമായുള്ള ബന്ധമാണെന്നു വ്യക്തമാണ്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തനുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജേഷ്ഠന്‍ നാരായണന്‍ നായരുടെ മകളാണു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഈ ബന്ധമാണു ലക്ഷ്മി നായരുടെ പ്രിന്‍സിപ്പല്‍ കസേരയ്ക്കുള്ള സംരക്ഷണം.
ഇടതുമുന്നണി അധികാരത്തില്‍ വന്ന നാളുമുതല്‍ വിവാദങ്ങള്‍ ഇടവിടാതെ സര്‍ക്കാരിനെ പിന്തുടരുകയാണ്. മുഖ്യമന്ത്രിയുടെ പല നിലപാടുകളിലും സിപിഐ കടുത്ത അമര്‍ഷത്തിലാണ്. ഇതിനിടെയാണു ലോ അക്കാദമി വിഷയവും സര്‍ക്കാരിനു തലവേദന സൃഷ്ടിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ രാജിവയ്ക്കുക, അനധികൃതമായി അക്കാദമി കൈവശം വച്ചിരിയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുക എന്നീ രണ്ട ് ആവശ്യങ്ങള്‍ ഉന്നയിച്ചാണു രാഷ്ട്രീയ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ സമരം ചെയുന്നത്. ഇതില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ കഴന്പുണ്ടെ ന്നു സിന്‍ഡിക്കേറ്റിന്‍റെ ഉപസമിതിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റും കണ്ടെ ത്തിയതാണ്. പ്രിന്‍സിപ്പല്‍ രാജിവച്ചാല്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചേക്കും. എന്നാല്‍ സിപിഎം നേതൃത്വം ഇപ്പോഴും ലക്ഷ്മി നായരുടെ രാജിക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. പ്രിന്‍സിപ്പലിന്‍റെ രാജി കൊണ്ട ു തീര്‍ക്കാവുന്ന സമരം ഇപ്പോള്‍ ഭൂപ്രശ്‌നത്തിലേയ്ക്കും എത്തിനില്‍ക്കുകയാണ്.
വി.എസ്.അച്യുതാനന്ദന്‍ ഭൂപ്രശ്‌നം ഏറ്റെടുത്തതോടെ വിദ്യാര്‍ത്ഥി സമരത്തിനു മറ്റൊരു മാനംകൂടി വന്നിരിക്കുന്നു. ഇനിയിപ്പോള്‍ രാഷ്ട്രീയ സമര്‍ദത്തെത്തുടര്‍ന്നു ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ചാലും അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന പതിനൊന്നേക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഇതിനു സമാന്തരമായി നടക്കും. വിഎസും സിപിഐയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ റവന്യൂ മന്ത്രിയ്ക്കു കത്തയയ്ക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ ലോ അക്കാദമി വിഷയത്തില്‍ കൂടുതല്‍ സമര്‍ദത്തിലായിരിക്കുകയാണ്.
ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു ബിജെപിയും സമരത്തിനൊരുങ്ങുകയാണ്. ഇവിടെയാണു സര്‍ക്കാരും സിപിഎമ്മും വല്ലാതെ വിയര്‍ക്കുന്നത്. വിദ്യാര്‍ത്ഥി സമരത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നൂവെന്ന് സിപിഎം കൂടെക്കൂടെ പറയുന്നുണ്ടെ ങ്കിലും സമരരംഗത്തെ അവരുടെ സജീവ സാന്നിധ്യം പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട ്. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍ വിദ്യാര്‍ത്ഥി സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു ലോ അക്കാദമിയ്ക്കു മുന്നില്‍ ഉപവാസ സമരം നടത്തുന്നതും അദ്ദേഹത്തെ കാണാന്‍ സമരപ്പന്തലിലെത്തുന്നവരുടെ എണ്ണവും കൂടി കാണുന്‌പോള്‍ സിപിഎമ്മിനു നെഞ്ചിടി കൂടുകയാണ്.
ഇതിനിടെയാണു സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും പ്രതിസന്ധി സൃഷ്ടിച്ചു അക്കാദമിയുടെ ഭൂ പ്രശ്‌നത്തില്‍ വിഎസിന്‍റെ ഇടപെടല്‍. പ്രിന്‍സിപ്പലിന്‍റെ രാജിയോടെ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചാലും ഭൂ പ്രശ്‌നം ഉയര്‍ത്തി മറ്റൊരു സമരവുമായി പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിയാനാണു സാധ്യത. വിഷയത്തില്‍ നിയമപരമായ കുരുക്കുകള്‍ ഉള്ളതിനാല്‍ അതു നിയമത്തിന്‍റെ വഴിക്കു പൊയ്‌ക്കൊള്ളുമെന്ന ധാരണയും സിപിഎമ്മിനുണ്ട ്. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരമായി ലോ അക്കാദമിയിലെ ഭൂ പ്രശ്‌നത്തെ വിഎസ് ഉപയോഗപ്പെടുത്തുകയാണ്.
ഈ വിഷയത്തില്‍ പാര്‍ട്ടിയും വിഎസും രണ്ട ു വഴിയ്ക്കു നീങ്ങിയാല്‍ അതു സിപിഎമ്മില്‍ വീണ്ട ും വിഭാഗീയതയ്ക്കു കളമൊരുക്കും. ഇങ്ങനെയൊരു സാഹചര്യം വന്നുചേര്‍ന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയുമെന്നതായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും പാര്‍ട്ടി നേതൃത്വത്തേയും ചിന്തിപ്പിക്കുന്നത്.