കൊച്ചി : തിരുവനന്തപുരം ലോ അക്കാഡമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നൽകിയ ഹർജി പിൻവലിക്കുകയാണെന്ന് വിദ്യാർഥിയായ വിവേക് ഹൈക്കോടതിയെ അറിയിച്ചു. ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്നാരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ലക്ഷ്മി നായരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് വിവേക് പിൻവലിക്കുകയാണെന്ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. തുടർന്ന് സിംഗിൾബെഞ്ച് ഇതിന് അനുമതി നൽകി. കേസ് റദ്ദാക്കാൻ ലക്ഷ്മി നായർ നൽകിയ ഹർജി ഈ സാഹചര്യത്തിൽ പുതുക്കി നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്.