ലോ അക്കാദമി ഭരിക്കുന്നത് എന്റെ മരുമകളല്ല, കിട്ടിക്കൊണ്ടിരിക്കുന്നത് കിട്ടാതായപ്പോഴുള്ള ചൊരുക്കാണ് ചിലര്‍ക്ക് ലക്ഷ്മിനായര്‍ മനസു തുറക്കുന്നു

lakshmiമകന്റെ കാമുകിയായ വിദ്യാര്‍ഥിനിയാണ് ലോ അക്കാദമി ഭരിക്കുന്നതെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍. ഒരു ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് വിവാദ വിഷയങ്ങളില്‍ ലക്ഷ്മി നായര്‍ തുറന്നടിച്ചത്. കോളജിനുള്ളില്‍ പരസ്യമായ പ്രണയം വിലക്കിയതാണ് തനിക്കെതിരേ വിദ്യാര്‍ഥികളില്‍ ചിലരെ തിരിചച്ചതെന്നാണ് ലക്ഷ്മിയുടെ അവകാശവാദം. കുട്ടികളുടെ നന്മയെക്കരുതിയാണ് താന്‍ പല നടപടികളും കൈക്കൊണ്ടത്.

കള്ളപ്പണം നിക്ഷേപത്തിന് ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്നവെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ആ അക്കൗണ്ടില്‍ 80 ലക്ഷമാണ് നിക്ഷേപിച്ചിട്ടുള്ളത്. അത് വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്ന് ലഭിച്ചതാണ്. കോളജ് നിയന്ത്രിക്കുന്നത് ഭരണസമിതിയും താനും ചേര്‍ന്നാണ്. ലോ അക്കാഡമി വിഷയത്തില്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റ് സമിതിയില്‍ തന്നെ എനിക്കെതിരേ ചരടുവലി നടക്കുന്നുണ്ട്.

സരിതാ നായരുമായി താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേയും അവര്‍ പൊട്ടിത്തെറിച്ചു. പലരും എന്റെ പേര് സരിതാ നായരോട് ചേര്‍ത്ത് പറയുന്നുണ്ട്. ആരുമായും എന്നെ ഉപമിക്കാന്‍ ശ്രമിക്കണ്ട. ഞാന്‍ ഞാനായിതന്നെ ഇരുന്നോളാം. ഇനിയിപ്പോള്‍ നായരെന്നു പേരു ചേര്‍ത്തവരെല്ലാം വിവാദങ്ങള്‍ക്കൊപ്പം ജീവിക്കണമെന്നാണോ പറയുന്നത്. ജാതി അതിക്ഷേപം നടത്തിയെന്നത് കെട്ടിച്ചമച്ചതാണ്. അക്കാദമിക മികവുള്ള വിദ്യാര്‍ത്ഥികളോടു കൂടുതല്‍ അടുപ്പം കാണിക്കുകയെന്നത് എല്ലാ അദ്ധ്യാപകരും ചെയ്യുന്നതാണ്. മറ്റൊരു താല്‍പര്യത്തിന്റെ പേരിലും ആര്‍ക്കും അധികം പരിഗണന നല്‍കിയിട്ടില്ല. പാഠ്യേതരവിഷയങ്ങളില്‍ സജീവമായുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും ക്ലാസില്‍ കയറാന്‍ സാധിക്കാറില്ല. ഇവരെല്ലാം തന്നെ അക്കാദമിക രംഗത്തും മികവ് പുലര്‍ത്തുന്നവരാണ്. ഇവര്‍ക്ക് ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ മാര്‍ക്ക് അധികം നല്‍കിയിട്ടുണ്ട്.

Related posts