കൊല്ലം സുധിയുടെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര അവർക്ക് സമ്മാനിച്ചിരുന്നു. രേണുവിന്റെ വലിയൊരു ആഗ്രഹമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്.
സുധി അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. യൂട്യൂബിലൂടെ പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങളെല്ലാം ലക്ഷ്മി പങ്കുവച്ചിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷ്മിക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു.
ലക്ഷ്മി നക്ഷത്രയ്ക്ക് ഇമോഷൻ വിറ്റു ക്യാഷ് ആക്കേണ്ട കാര്യമില്ലെന്നും,പുതിയതായി പണിയുന്ന വീട്ടിൽ സുധിച്ചേട്ടൻ ഉണ്ടെന്നും നെഗറ്റീവ് കാര്യമാക്കുന്നില്ലെന്നും രേണു പറയുന്നു. ‘കേരളത്തില്‍ അറിയപ്പെടുന്ന ആങ്കറാണ് ലക്ഷ്മി, ഇമോഷൻ വിറ്റു ജീവിക്കേണ്ട കാര്യം ലക്ഷ്മിക്ക് ഇല്ലാ, എത്ര തിരക്കാണെലും എനിക്ക് മെസേജ് ഇടും, എന്റെ സഹോദിരിയെ പോലെയാണ് ഞാന്‍ ലക്ഷ്മിയെ കാണുന്നത് ’– രേണുവിന്റെ വാക്കുകളിങ്ങനെ