ഒരു സമയത്ത് മിനിസ്‌ക്രീനില്‍ ഒരുപാട് ആരാധകരുണ്ടായിരുന്ന താരമായിരുന്നു ലക്ഷ്മി പ്രമോദ്. എന്നാല്‍ റംസിക്കേസില്‍ ആരോപണ വിധേയയായതിനെത്തുടര്‍ന്ന് താരത്തിന് അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു.
അഭിനയത്തില്‍ നിന്ന് തല്‍ക്കാലം മാറി നിന്നതിന്റെ പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്മി പ്രമോദ്. അഭിനയ രംഗത്ത് നിന്ന് മാറി നിന്നത് സ്വന്തം തീരുമാന പ്രകാരം ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്.
ആരും വിലക്കിയിട്ടില്ല എന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത ഉണ്ടാക്കിയ കരിയര്‍ ആണ് ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായത് എന്നും താരം വളരെ സങ്കടത്തോടെ പറയുന്നു.
റംസിയുടെ കേസില്‍ ആരോപണ വിധേയരായ താരം പറയുന്നത് ആരോപണത്തില്‍ സത്യം ഇല്ല എന്നാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും നിയമത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട് എന്നും എത്ര കാലം കഴിഞ്ഞാലും യാഥാര്‍ത്ഥ്യം പുറത്തു വരുമെന്നും താരം വളരെ ഉറച്ച ഭാഷയില്‍ പറയുന്നു.
കരിയര്‍ പെട്ടെന്ന് നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തന്നെ സങ്കടപ്പെടുത്തിയത് ഒന്നുമറിയാത്ത തന്റെ മകനെക്കുറിച്ച് മോശമായ വാക്കുകള്‍ പറഞ്ഞത് അറിഞ്ഞപ്പോഴാണ്. മകന് മൂന്ന് വയസ്സ് മാത്രമാണ് പ്രായം.
മക്കളോടൊപ്പവും കുടുംബത്തോടൊപ്പവുമാണ് ഇപ്പോള്‍ സമയം ചെലവഴിക്കുന്നത് എന്നും താരം പറയുന്നു. താന്‍ അറിഞ്ഞു കൊണ്ട് ആര്‍ക്കും ഒരു ദോഷവും ചെയ്തിട്ടില്ല . അതുകൊണ്ടുതന്നെ എത്ര വര്‍ഷം കഴിഞ്ഞാലും സത്യം ജയിക്കും എന്നാണ് കേസിനെക്കുറിച്ച് ലക്ഷ്മിയുടെ അഭിപ്രായം.