ഗര്‍ഭിണിയാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സ്വന്തമായി നിലപാടുകള്‍ സൂക്ഷിക്കുന്ന ലക്ഷ്മി ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ‘ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്’- ലക്ഷ്മി വ്യക്തമാക്കി.
താന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള അപവാദ പ്രചാരണം ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
കന്നടയില്‍ പുറത്തിറങ്ങുന്ന ഝാന്‍സി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ലക്ഷ്മിയിപ്പോള്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗാണ് ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ച അവസാന ചിത്രം. അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ജൂലി 2 എന്ന ചിത്രത്തില്‍ നായികയായെത്തിയിരുന്നു.