ടിവി ചാനലില്‍ അവതരിപ്പിച്ചുവരുന്ന ‘സെല്‍വതെല്ലാം ഉണ്മൈ’ എന്ന പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മധ്യവയസ്കന് ആത്മഹത്യ ചെയ്തു. പരിപാടിയുടെ അവതാരിക നടി ലക്ഷ്മി രാമകൃഷ്ണന് അപമാനിച്ചതിനെ തുടര്‍ന്നാണ് വേടവാക്കം സ്വദേശി നാഗപ്പന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സീ ടിവിയുടെ തമിഴ് ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത നടിയാണ് ലക്ഷ്മി രാമകൃഷ്ണന്. ദിലീപ് ചിത്രമായ ചക്കരമുത്തിലൂടെ മലയാള സിനിമയിലെത്തിയ ലക്ഷ്മി തമിഴ് ചാനലുകളിലെ ജനപ്രിയ അവതാരക കൂടിയാണ്.
ഭാര്യയോട് പിണങ്ങി മക്കളുമൊത്ത് താമസിക്കുന്ന നാഗപ്പന് പലപ്പോഴും മക്കളോട് മോശമായി പെരുമാറുന്നുണ്ടെന്നായിരുന്നു ആക്ഷേപം. ഈ കാര്യം ചോദിച്ചാണ് ലക്ഷ്മി ദേഷ്യപ്പെട്ട് സംസാരിച്ചത്. അച്ഛന്റെ മരണത്തിന് കാരണം ടിവി പരിപാടിയാണെന്ന് മക്കളായ ആദിയും മണികണ്ഠനും കുറ്റപ്പെടുത്തി. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന് ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
സീ ടിവിയുടെ തിമിഴ്ചാനലില് ഏറെ പ്രേക്ഷകരുളള പരിപാടിയാണ് സെല്‍വതെല്ലാം ഉണ്മൈ. വ്യക്തികളുടെ കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. രഹസ്യസ്വഭാവമുളള വെളിപ്പെടുത്തലുകള്‍ ചാനലുകള്‍ സംപ്രക്ഷണം ചെയ്യരുതെന്ന വ്യവസ്ഥയുണ്ട്. പലപ്പോഴും ചാനല്‍ ഇത് ലംഘിക്കുകയാണെന്ന് ആക്ഷേപവും ഉയര്‍ന്നു. പരിപാടിക്കിടെ നാഗപ്പനോട് നടി ലക്ഷ്മി മോശമായി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. അപമാനഭാരം താങ്ങാനാകാതെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളും അവിഹിതങ്ങളും ചര്‍ച്ച ചെയ്യുന്ന ഇത്തരം പരിപാടികള്‍ മലയാളം ചാനലുകളിലുമുണ്ട്. മുന്‍കാല സിനിമകളിലെ നായികമാരായിക്കും ഇത്തരം പരിപാടികളുടെ അവതാകരും. നിരവധി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പരിപാടിക്ക് മികച്ച റേറ്റിംഗാണുള്ളത്.