അരയന്നങ്ങളുടെ വീട് എന്ന സിനിമ ചെയ്യുന്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് ഞാൻ ചോദിച്ചിരുന്നു.
നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു. ഞാൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്.
ഷൂട്ടിംഗിനെത്തുന്പോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നു. പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി.
നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും.
-ലക്ഷ്മി ഗോപാലസ്വാമി