എന്റെ ആദ്യ ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തത് കൊണ്ടായിരിക്കണം എനിക്ക് അധികം റൊമാന്റിക് നായിക വേഷങ്ങള്‍ ലഭിക്കാതെ വന്നത്.
എന്നാല്‍ ആ തീരുമാനം ഒരു തെറ്റായിരുന്നില്ല. അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത്.
ഈ ചിത്രം ചെയ്തു കഴിഞ്ഞു ലോഹി സാര്‍ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്.
ഞാന്‍ ഹിന്ദിയില്‍ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേര്‍ണലിസ്റ്റിന്റെ വേഷമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല.
-ലക്ഷ്മി ഗോപാലസ്വാമി