മികച്ച നർത്തകിയും ഗായികയും അഭിനേത്രിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. തനിക്കെതിരേ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.
ഞാൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ സമയമില്ല.
ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട്.
ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു, അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുഎന്ന തരത്തിലായിരുന്നു അതൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് നിൽക്കുന്നതെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.