ലക്ഷ്മി ആവര്‍ത്തിച്ചു പറഞ്ഞു! അപകടമുണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നു; ബാലഭാസ്‌കറിന്റെ ഭാര്യയില്‍നിന്നു സിബിഐ മൊഴിയെടുത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​യ​​​ലി​​​നി​​​സ്റ്റ് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ ദു​​​രൂ​​​ഹ അ​​​പ​​​ക​​​ടമ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഭാ​​​ര്യ ല​​​ക്ഷ്മി​​​യി​​​ൽനി​​​ന്ന് സി​​​ബി​​​ഐ സം​​​ഘം മൊ​​​ഴി​​​യെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ കു​​​ണ്ട​​​മ​​​ണ്‍​ക​​​ട​​​വി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യാ​​​ണ് മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്. മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ൽ രാ​​​ത്രി വൈ​​​കും വ​​​രെ നീ​​​ണ്ടു.

അ​​​പ​​​ക​​​ടമുണ്ടാ​​​യ സ​​​മ​​​യം ആ​​​രാ​​​ണു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത് എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ചോ​​​ദ്യം. ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​നാ​​​യി​​​രു​​​ന്നു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ബാ​​​ല​​​ഭാ​​​സ്ക​​​ർ പി​​​ൻ​​​സീ​​​റ്റി​​​ൽ ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള മൊ​​​ഴി ല​​​ക്ഷ്മി ആ​​​വ​​​ർ​​​ത്തി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന. അ​​​പ​​​ക​​​ടം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ളും ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു.

അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് താ​​​നാ​​​യി​​​രു​​​ന്നു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​ർ​​​ജു​​​ൻ ആ​​​ദ്യം പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് മൊ​​​ഴി മാ​​​റ്റി ബാ​​​ല​​​ഭാ​​​സ്ക​​​റാ​​​ണ് വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​തെ​​​ന്ന് പ​​​റ​​​ഞ്ഞു. ഈ ​​​സ​​​മ​​​യ​​​ത്തെ​​​ല്ലാം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന ല​​​ക്ഷ്മി, വാ​​​ഹ​​​നം ഓ​​​ടി​​​ച്ച​​​ത് അ​​​ർ​​​ജു​​​നാ​​​ണെ​​​ന്ന് പി​​​ന്നീ​​​ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​ർ​​​ജു​​​ന്‍റെ മൊ​​​ഴി​​​മാ​​​റ്റ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ന് പി​​​ന്നി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ർ​​​ജു​​​നെ​​​തിരേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ർ​​​ജു​​​നെ​​​യും ബാ​​​ല​​​ഭാ​​​സ്ക​​​റി​​​നോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​കാ​​​ശ് ത​​​ന്പി, വി​​​ഷ്ണു എ​​​ന്നി​​​വ​​​രെ​​​യും സി​​​ബി​​​ഐ പി​​​ന്നീ​​​ട് ചോ​​​ദ്യം ചെ​​​യ്യും.

വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ അ​​​ച്ഛ​​​ൻ, അ​​​മ്മ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്നും സി​​​ബി​​​ഐ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. അ​​​പ​​​ക​​​ടസ​​​മ​​​യ​​​ത്ത് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന് ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന വ്യ​​​ക്തി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ ഉ​​​ട​​​ൻത​​​ന്നെ സി​​​ബി​​​ഐ ല​​​ക്ഷ്മി​​​യു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്.

തൃ​​​ശൂ​​​ർ വ​​​ട​​​ക്കും​​​നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള മ​​​ട​​​ക്കം, അ​​​പ​​​ക​​​ടം, പ്ര​​​കാ​​​ശ് ത​​​ന്പി, വി​​​ഷ്ണു, അ​​​ർ​​​ജു​​​ൻ, പാ​​​ല​​​ക്കാ​​​ട്ടെ പൂ​​​ന്തോ​​​ട്ടം കു​​​ടും​​​ബ​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധം തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ക്ഷ്മി​​​യി​​​ൽനി​​​ന്ന് ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു.

2018 സെ​​​പ്റ്റം​​​ബ​​​ർ 25ന് ​​​പു​​​ല​​​ർ​​​ച്ചെ ന​​​ട​​​ന്ന അ​​​പ​​​ക​​​ട​​​ത്തി​​​ൽ ല​​​ക്ഷ്മി​​​യും ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​നും മാ​​​ത്ര​​​മാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ബാ​​​ല​​​ഭാ​​​സ്ക​​​റും മ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് ആ​​​ദ്യം അ​​​ന്വേ​​​ഷി​​​ച്ച കേ​​​സ് പി​​​ന്നീ​​​ട് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് വി​​​ട്ടി​​​രു​​​ന്നു.

Related posts

Leave a Comment