പത്തു വർഷത്തെ സിനിമാ കരിയറിൽനിന്ന് ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയർച്ചകളും ഉണ്ടാകും. വർക്കിൽ 100 ശതമാനം നൽകണം.
താരം എന്നതിനപ്പുറം സാധാരണക്കാരിയായാണ് ഞാനെപ്പോഴും പെരുമാറാറുള്ളത്. മാതാപിതാക്കളാണ് അങ്ങനെ പഠിപ്പിച്ചത്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്ത എപ്പോഴും വേണം. സിനിമാ ലോകത്തുനിന്നു പ്രണയാഭ്യർത്ഥനകൾ വന്നിട്ടില്ല.
എനിക്ക് പ്രൊപ്പോസലുകൾ വേണ്ട. ജീവിതത്തിൽ സമാധാനമുണ്ട്. ജീവിതം നന്നായി പോകുന്നുണ്ട്. അത് മതി. ഒരാളെ ഇഷ്ടപ്പെട്ടാൽ താൻ തുറന്ന് പറയും.
മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ട്. പാണ്ഡ്യനാട് എന്ന സിനിമ ചെയ്യുമ്പോൾ വളരെ ചെറിയ കുട്ടിയായിരുന്നു. സാരിയെല്ലാം ധരിക്കുമ്പോൾ എനിക്കിത് വേണ്ട എന്നൊക്കെ പറയും.
ആളുകൾ കരുതിയത് ഞാൻ വലിയൊരു പെൺകുട്ടിയാണെന്നാണ്. -ലക്ഷ്മി മേനോൻ