മലയാളികളുടെ ഇഷ്ടതാരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ജീവിതത്തില്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തുറന്നു പറയുന്നത്.
” 18-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്‍ക്കാലം മാറ്റിവച്ചു.
അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷെ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്.
അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ പ്രാര്‍ഥനയായിരുന്നു.
മൂന്നാഴ്ച കഴിഞ്ഞതു മുതല്‍ കടുത്ത ബ്ലീഡിങ് തുടങ്ങി. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കിട്ടില്ല എന്നു വരെ തോന്നി. കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക തോന്നി.
ഒടുവില്‍ സിസേറിയന്‍ നടത്തി. അബോധാവസ്ഥയിലും കണ്‍മുന്നില്‍ ഞാന്‍ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. ” സങ്കീര്‍ണ്ണമായ ആ കാത്തിരിപ്പില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മകള്‍ മാതംഗിയെന്ന് ലക്ഷ്മി പ്രിയ പറയുന്നു.
നടി എന്ന പോലെ ഒരു എഴുത്തുകാരിയുമാണ് ലക്ഷ്മിപ്രിയ. അടുത്തിടെ ലക്ഷ്മിപ്രിയ എഴുതിയ പുസ്തകത്തിന്റെ അതേ പേരില്‍ മറ്റൊരു സാഹിത്യകാരന്‍ പുസ്തകമിറക്കാനൊരുങ്ങുന്നതിനെതിരേ താരം രംഗത്തു വന്നിരുന്നു.