മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നടന്മാരെയോ സംവിധായകരെയോ പ്രേമിക്കാൻ മറന്നുപോയെന്നു വെളിപ്പെടുത്തൽ.
അത് അബദ്ധമായിപ്പോയി എന്ന് ആ നടി തിരിച്ചറിയുന്നത് പിന്നീടാണത്രേ. മലയാളസിനിമ ഈ നായികാനടിയെ തിരസ്കരിച്ചെങ്കിലും ഒരിക്കൽക്കൂടി നല്ലൊരു അവസരം വന്നാൽ അഭിനയിക്കാനുള്ള വലിയ ആഗ്രഹത്തിലാണ് നടി.
ബ്ലസി സംവിധാനം ചെയ്ത “പളുങ്ക്’ എന്ന ചിത്രത്തിലെ നായികയെക്കുറിച്ചാണ് പറയുന്നത്. “പളുങ്കി’ൽ മമ്മൂട്ടിയുടെ നായികയായിരുന്നു ലക്ഷ്മി ശർമ്മ. മലയാളിയല്ല. അന്യദേശക്കാരി.
കാഴ്ചയിൽ മലയാളിത്തമുള്ള പെണ്കുട്ടിയായതുകൊണ്ടുതന്നെ കുറെ സിനിമകളിൽ നായികാവേഷത്തിൽ അഭിനയിച്ചു. പിന്നീട് അവസരങ്ങൾ കുറഞ്ഞു. നടി ഇപ്പോൾ ആന്ധ്രയിൽ വിജയവാഡയിലാണ് താമസം. മാതാപിതാക്കൾക്ക് സുഖമില്ലാത്തതിനാൽ അവരുടെ കാര്യങ്ങൾ നോക്കുന്നു.
എന്നിരുന്നാലും തന്റെ ജീവിതത്തിൽ ഒരു വലിയ കാര്യം നടക്കാനുണ്ടെന്ന് നടി പറയുന്നു. വേറൊന്നുമല്ല, തന്റെ വിവാഹം. മലയാളസിനിമയിലുള്ള നടനൊ നിർമാതാവൊ സംവിധായകനൊ ഭർത്താവായി കിട്ടിയാൽ വളരെ സന്തോഷമെന്നും നടി പറയുന്നു.
മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തിയില്ല. എന്തായാലും ഒരു വരനെതേടികൊണ്ടിരിക്കുകയാണിപ്പോൾ ഈ “പളുങ്കു’ നടി.