കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
ഞായറാഴ്ച മുതൽ എഡിഎമ്മിന്റെ അനുമതിയോടെ മാത്രമേ ദ്വീപിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ.
നിലവിൽ സന്ദര്ശകപാസുളളവര്ക്ക് ഒരാഴ്ച കൂടി ദ്വീപില്‍ തുടരാം. പാസ് നീട്ടണമെങ്കില്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം.