‘ല​ക്ഷ്യ’സ​ഞ്ചാ​രം തു​ട​ങ്ങി; ആ​ല​പ്പു​ഴ മൊ​ബി​ലി​റ്റി ഹ​ബ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കെന്ന് മന്ത്രി ജി സുധാകരൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മൊ​ബി​ലി​റ്റി ഹ​ബ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നും 700 കോ​ടി അ​ട​ങ്ക​ൽ തു​ക​യു​ള്ള ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ആ​ല​പ്പു​ഴ​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​മെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പം ജ​ല​ഗ​താ​ഗ​ത​വ​കു​പ്പ് പു​തു​താ​യി നി​ർ​മി​ച്ച് നീ​റ്റി​ലി​റ​ക്കി​യ അ​ഞ്ച് അ​ത്യാ​ധു​നി​ക യാ​ത്രാ​ബോ​ട്ടു​ക​ളു​ടെ​യും(ലക്ഷ്യ) കൈ​ന​ക​രി സ​ർ​ക്കു​ല​ർ സ​ർ​വീ​സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ല​പ്പു​ഴ​യി​ലെ കെഎ​സ്ആ​ർ​ടി​സി, വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട് എ​ന്നി​വ​യെ യോ​ജി​പ്പി​ച്ച് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ മൊ​ബി​ലി​റ്റി ഹ​ബി​ൽ ഒ​രു​ക്കും. ഇ​തോ​ടൊ​പ്പം 276 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ഗ​ര റോ​ഡ് വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ബൈ​പ്പാ​സ് മേ​യ് മാ​സ​ത്തി​ൽ തു​റ​ക്കാ​ൻ ക​ഴി​യും.

ക​രാ​റു​കാ​ര​ന്‍റെ വീ​ഴ്ച​യും റ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ത​ട​സ​ങ്ങ​ളു​മാ​ണ് ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. റോ​ഡി​ന് ടോ​ൾ എ​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​മ​ല്ല. ഈ ​സ​ർ​ക്കാ​ർ വ​ന്ന​തി​നു​ശേ​ഷം 26 ടോ​ൾ ബൂ​ത്തു​ക​ളി​ൽ 20 എ​ണ്ണം നി​ർ​ത്ത​ലാ​ക്കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ആ​ധു​നി​കീ​ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മൂ​ന്നു​മാ​സ​ത്തി​ന​കം വാ​ട്ട​ർ ടാ​ക്സി​ക​ൾ ആ​രം​ഭി​ക്കും. ഒ​ന്പ​ത് കാ​റ്റ​മ​റൈ​ൻ ബോ​ട്ടു​ക​ൾ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടു​നി​ല​യു​ള്ള സോ​ളാ​ർ ക്രൂ​യി​സ് ബോ​ട്ട് നി​ർ​മാ​ണം ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കും. കൂ​ടാ​തെ എ​റ​ണാ​കു​ളം -ച​വ​റ ജ​ല ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന് പ​ഠ​നം ന​ട​ത്തി​വ​രു​ന്നു. കൈ​ന​ക​രി​ക്കാ​ർ​ക്കു​ള്ള ന​വ​വ​ത്സ​ര സ​മ്മാ​ന​മാ​ണ് സ​ർ​ക്കു​ല​ർ ബോ​ട്ട് സ​ർ​വീ​സ് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​പ്പ​പ്പു​റം, പാ​ണ്ടി​ച്ചേ​രി, കൈ​ന​ക​രി , കു​ട്ട​മം​ഗ​ലം, വേ​ണാ​ട്ടു​കാ​ട്, ചേ​ന്ന​ങ്ക​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് പു​തി​യ സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നും കൈ​ന​ക​രി റോ​ഡ് മു​ക്കി​ൽ എ​ത്തി​ച്ചേ​രു​ന്ന ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​ണ് ബോ​ട്ടി​ന്‍റെ ഷെ​ഡ്യൂ​ൾ സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ച് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്റ്റീ​ൽ ബോ​ട്ടു​ക​ൾ​ക്ക് ഓ​രോ​ന്നി​നും ഒ​രു കോ​ടി രൂ​പ ചെ​ല​വ് വ​ന്നു. ഒ​രേ​സ​മ​യം 75 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ല​ക്ഷ്യ ബോ​ട്ടു​ക​ളി​ൽ യാ​ത്ര സു​ഖ​ക​ര​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​ധു​നി​ക സീ​റ്റു​ക​ൾ, ശ​ബ്ദം കു​റ​ഞ്ഞ​തും വൈ​ബ്രേ​ഷ​ൻ കു​റ​ഞ്ഞ​തു​മാ​യ എ​ൻ​ജി​ൻ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത്യാ​ധു​നി​ക സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന ബോ​ട്ടു​ക​ൾ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ ഐ​ആ​ർ​എ​സ് ക്ലാ​സി​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത.് അ​നു​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ 16 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഈ ​ബോ​ട്ടു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. ബ​യോ​ടോ​യ്ല​റ്റ് സൗ​ക​ര്യ​വും ബോ​ട്ടി​ലു​ണ്ട്. സി​ൽ​ക്കാ​ണ് ബോ​ട്ട് നി​ർ​മി​ച്ച​ത്. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ, ന​ഗ​ര​സ​ഭാം​ഗം ഡി. ​ല​ക്ഷ്മ​ണ​ൻ, സി​ൽ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ച​ന്ദ്ര​ബോ​സ്, ട്രാ​ഫി​ക് സൂ​പ്ര​ണ്ട് സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts