കവരത്തി: സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചതോടെ നടപടി തുടങ്ങി ലക്ഷദ്വീപ് ഭരണകൂടം.
ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാർ അല്ലാത്തവരോട് മടങ്ങാൻ ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. ഇതോടെ കേരളത്തിൽ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ ദ്വീപിൽ നിന്ന് മടങ്ങുകയാണ്.
ഡെപ്യൂട്ടി കളക്ടറോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്.
ഇനി എഡിഎമ്മിന്റെ പാസുള്ളവർക്ക് മാത്രമെ ദ്വീപിൽ സന്ദർശന പാസ് അനുവദിക്കുള്ളൂ. പാസ് പുതുക്കാന്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണം.
ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദർശകർക്കുളള പ്രവേശനാനുമതിയും കടുപ്പിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടം വിശദീകരിക്കുന്നത്.
കേരളത്തില്‍ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ദ്വീപില്‍ ജോലി ചെയ്യുന്നവരെയാണ് ഉത്തരവ് കാര്യമായി ബാധിക്കുക.