അടൂർ: മക്കളുടെ സംരക്ഷണമില്ലാതെ അലഞ്ഞ കൊടുമൺ അങ്ങാടിക്കൽ വടക്ക് ഓംങ്കാറിൽ കമലാസനന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80)യെ അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയം നൽകി.
ഏഴു മക്കളുടെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. കൊടുമൺ അങ്ങാടിക്കലിലെ വീടും സ്ഥലവുമൊക്കെ വിറ്റുപോയതാണെന്നും ഓരോ മക്കളുടെയും വീടുകൾ തോറും താൻ അലയുകയായിരുന്നെന്നും ലക്ഷ്മിക്കുട്ടിയമ്മ.
മക്കൾ വന്നാലും അവരോടൊപ്പം ഇനി വിടരുതെന്നും ജനസേവന കേന്ദ്രത്തിലെത്തിയ ലക്ഷ്മിക്കുട്ടിയമ്മ അഭ്യർഥിച്ചു.
മക്കളുടെ വിവരങ്ങളോ ഫോൺ നമ്പരുകളോ പോലും തരാൻ തയാറായില്ല.
ഹൃദയവേദനയോടെ അഭയം തേടിയെത്തിയ മാതാവിന് താത്കാലിക അഭയം കൊടുത്തതായും സംരക്ഷണം മക്കളാരും ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹായത്തോടെ നിയമ സംരക്ഷണം ഉറപ്പാക്കുമെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.