ഈ ഫോര്‍ച്യൂണറും മോഹന്‍ലാലുമായുള്ള ബന്ധമെന്ത്? ബി ഉണ്ണിക്കൃഷ്ണന്‍ സിനിമയില്‍ ഈ വാഹനത്തിന്റെ സ്ഥാനം ഇതാണ്!

fortunter-modification.jpg.image.784.410

ഒട്ടുമിക്ക ചിത്രങ്ങളിലും നായകന് കൂട്ടായി ഒരു അടിപൊളി വണ്ടിയുമുണ്ടാവും. മലയാളത്തിന്റെ അഭിനയപ്രതിഭ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് പടങ്ങളിലെല്ലാം അദ്ദേഹത്തിനും കൂട്ടായി ഓരോ വാഹനങ്ങളുണ്ട്. രാവണപ്രഭുവിലെ ടൊയോട്ട പ്രാഡോയും, ഉസ്താദിലെ ട്രാവലറും അതിന് ഉദാഹരണങ്ങളാണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മാടമ്പി, മിസ്റ്റര്‍ ഫ്രോഡ് എന്നിവയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന തട്ടുപൊളിപ്പന്‍ ചിത്രത്തില്‍ മോഹന്‍ലാലിന് കൂട്ടായി എത്തുന്ന വാഹനം എന്ന പേരിലാണ് മോഡിഫൈ ചെയ്ത ഫോര്‍ച്യൂണറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

fortunter-modification-1.jpg.image.784.410

എന്നാല്‍ മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രവുമായി വാഹനത്തിന് വലിയ ബന്ധമൊന്നുമില്ലെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംവിധായകന്റെ ഒരു സുഹൃത്തിന്റെ വാഹനമാണിതെന്നും ചിത്രത്തില്‍ ഉപയോഗിക്കാന്‍ വേണ്ടിയല്ല, സുഹൃത്ത് സ്വകാര്യ ആവശ്യത്തിന് വേണ്ടി മോഡിഫൈ ചെയ്തതാണെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എന്തൊക്കെയായാലും കേരളത്തിലെ ഏറ്റവും ലുക്കുള്ള ടൊയോട്ടയുടെ ഫോര്‍ച്യൂണറുകളിലൊന്നാണിത്. ടൊയോട്ടയുടെ ഡീലര്‍ഷിപ്പായ നിപ്പോണ്‍ ടൊയോട്ട തന്നെയാണ് വാഹനത്തിന് കിടിലന്‍ ലുക്ക് സമ്മാനിച്ചിരിക്കുന്നത്. ബോഡിക്ക് മഞ്ഞ നിറവും റൂഫിന് കറുത്ത നിറവുമാണ് കൊടുത്തിരിക്കുന്നത്്. കൂടാതെ ലക്‌സസിന്റെ ലക്ഷ്വറി എസ്‌യുവിയായ ആര്‍എസ് 450ന്റെ ബോഡി കിറ്റും നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ ക്രോം ഭാഗങ്ങള്‍ക്ക് വാട്ടര്‍ ട്രാന്‍സ്പരന്റ് പെയിന്റാണ് നല്‍കിയിരിക്കുന്നത്. ഇന്റീരിയറിലും എന്‍ജിനിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാനമാണ് ടൊയോട്ടയുടെ പ്രീമിയം എസ്‌യുവി ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിയത്.

Related posts