ആ പ്രതികരണങ്ങള്‍ വിഷമിപ്പിച്ചു! നടി ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചന; വാഹനം അയച്ചതു നടിയുടെ ആവശ്യപ്രകാരമെന്ന് ലാല്‍

2017feb25lal
കൊ​​ച്ചി: പ്ര​​മു​​ഖ ന​​ടി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ ദി​​വ​​സം തൃ​​ശൂ​​രി​​ലേ​​ക്കു വാ​​ഹ​​നം അ​​യ​​ച്ച​​ത് ന​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട​​തു​​കൊ​​ണ്ടാ​​ണെ​​ന്നു ന​​ട​​ൻ ലാ​​ൽ പ​​റ​​ഞ്ഞു. ര​​മ്യാ ന​​മ്പീ​​ശ​​ന്‍റെ വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നാ​​യാ​​ണു ന​​ടി​​ക്കു വാ​​ഹ​​നം അ​​യ​​ച്ച​​ത്. ന​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടാ​​ണു വാ​​ഹ​​നം വി​​ട്ടു​​കൊ​​ടു​​ത്ത​​ത്. അ​​ല്ലാ​​തെ പ്ര​​ച​​രി​​ക്കു​​ന്ന​​തു​​പോ​​ലെ താ​​ൻ നി​​ർ​​മാ​​താ​​വാ​​യ സി​​നി​​മ​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​ന​​ല്ല ന​​ടി​​ക്കാ​​യി വാ​​ഹ​​നം അ​​യ​​ച്ച​​തെ​​ന്ന് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്ക​​വേ ലാ​​ൽ പറഞ്ഞു.

ന​​ടി പു​​റ​​പ്പെ​​ട്ട​​പ്പോ​​ൾ വി​​ളി​​ച്ച​​ന്വേ​​ഷി​​ച്ചി​​രു​​ന്നു. ര​​മ്യ ന​​മ്പീ​​ശ​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​യി​​ട്ടു​​ണ്ടാ​​കു​​മെ​​ന്നു ക​​രു​​തി പി​​ന്നീ​​ടു വി​​ളി​​ച്ചി​​ല്ല. സം​​ഭ​​വ​​ത്തി​​ൽ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ന്നി​​ട്ടു​​ള്ള​​താ​​യി താ​​ൻ വി​​ശ്വ​​സി​​ക്കു​​ന്നു. പ്ര​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​ഹ​​നം ന​​ടി​​യു​​ടെ കാ​​റി​​ൽ ഇ​​ടി​​പ്പി​​ച്ച​​തൊ​​ക്കെ അ​​ക്കാ​​ര്യ​​മാ​​ണു സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. സ്ത്രീ​​യു​​ടെ ക്വ​​ട്ടേ​​ഷ​​നാ​​ണെ​​ന്നു പ്ര​​തി​​ക​​ൾ കാ​​റി​​ൽ​​വ​​ച്ചു ന​​ടി​​യോ​​ടു പ​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും ലാ​​ൽ പ​​റ​​ഞ്ഞു.

ലാ​​ലി​​നെ അ​​റ​​സ്റ്റ് ചെ​​യ്താ​​ൽ എ​​ല്ലാം പു​​റ​​ത്തു​​വ​​രും എ​​ന്നു​​ള്ള പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ വി​​ഷ​​മി​​പ്പി​​ച്ചു. ത​​ന്നെ സ​​ഹാ​​യി​​ക്കാ​​നാ​​യി എ​​ത്തി​​യ ആ​​ന്‍റോ ജോ​​സ​​ഫ് ക്രൂ​​ശി​​ക്ക​​പ്പെ​​ട്ട​​തി​​ലും വി​​ഷ​​മ​​മു​​ണ്ട്. താ​​ൻ സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടാ​​ണ് ആ​​ന്‍റോ ജോ​​സ​​ഫ് എ​​ത്തി​​യ​​ത്. ന​​ട​​ൻ ദി​​ലീ​​പി​​നു​​ണ്ടാ​​യ വി​​ഷ​​മം പ​​റ​​ഞ്ഞ​​റി​​യി​​ക്കാ​​നാ​​വാ​​ത്ത​​താ​​ണ്. ഊ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ ഒ​​രു​​പാ​​ടു പേ​​രെ ബാ​​ധി​​ക്കു​​മെ​​ന്ന് എ​​ല്ലാ​​വ​​രും മ​​ന​​സി​​ലാ​​ക്ക​​ണ​​മെ​​ന്നും ലാ​​ൽ പ​​റ​​ഞ്ഞു.

ഡ്രൈ​​വ​​ർ പ​​ൾ​​സ​​ർ സു​​നി ഷൂ​​ട്ടിം​​ഗി​​നു വാ​​ഹ​​നം ഓ​​ടി​​ക്കാ​​ൻ എ​​ത്തി​​യ​​താ​​ണ്. ത​​ന്‍റെ മ​​ക​​ൻ സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന സി​​നി​​മ​​യു​​ടെ ലൊ​​ക്കേ​​ഷ​​നി​​ലും പി​​ന്നീ​​ട് ഗോ​​വ​​യി​​ൽ ന​​ട​​ന്ന ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നി​​ട​​യി​​ലും സു​​നി വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്നു. ന​​ന്നാ​​യി പെ​​രു​​മാ​​റി, മി​​ടു​​ക്ക​​നാ​​ണെ​​ന്ന ഇ​​മേ​​ജ് സു​​നി ഉ​​ണ്ടാ​​ക്കി​​യി​​രു​​ന്നു. ഗോ​​വ​​യി​​ൽ ഷൂ​​ട്ടിം​​ഗി​​ന്‍റെ സ​​മ​​യ​​ത്ത് ന​​ടി​​ക്കു സു​​നി​​യെ പ​​രി​​ച​​യ​​മു​​ണ്ട്. സം​​ഭ​​വ​​ദി​​വ​​സം രാ​​ത്രി ത​​ന്‍റെ വീ​​ട്ടി​​ൽ ന​​ടി​​യെ കൊ​​ണ്ടു​​വ​​ന്നു വി​​ട്ട​​തി​​നു​​ശേ​​ഷം പോ​​കാ​​ൻ തു​​ട​​ങ്ങി​​യ ഡ്രൈ​​വ​​ർ മാ​​ർ​​ട്ടി​​നെ പി​​ന്തു​​ട​​ർ​​ന്നു പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ന്‍റെ പെ​​രു​​മാ​​റ്റ​​ത്തി​​ൽ സം​​ശ​​യം തോ​​ന്നി​​യി​​രു​​ന്നു. മ​​ർ​​ദി​​ച്ചെ​​ന്നും ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​പോ​​ക​​ണ​​മെ​​ന്നും ഇ​​യാ​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​ത് അ​​ഭി​​ന​​യ​​മാ​​ണെ​​ന്നു സം​​ശ​​യം തോ​​ന്നി.
ന്യൂ ​​ജ​​ന​​റേ​​ഷ​​ൻ സി​​നി​​മ​​ക​​ൾ എ​​ന്നു പ​​റ​​ഞ്ഞു ക​​ളി​​യാ​​ക്കു​​ന്ന​​തു ശ​​രി​​യ​​ല്ല. ഏ​​തു സി​​നി​​മാ സെ​​റ്റി​​ലാ​​ണ് ക​​ഞ്ചാ​​വും മ​​യ​​ക്കു​​മ​​രു​​ന്നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നു വ്യ​​ക്ത​​മാ​​ക്ക​​ണം. ത​​ന്‍റെ മ​​ക​​ന്‍റെ സി​​നി​​മാ സെ​​റ്റി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്നെ​​ന്നു പ​​റ​​യു​​ന്ന​​ത് അ​​ക്ര​​മ​​മാ​​ണ്. ക​​ഞ്ചാ​​വും മ​​യ​​ക്കു​​മ​​രു​​ന്നും ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ സി​​നി​​മ ഓ​​ടി​​ല്ല. എ​​ത്ര​​യും വേ​​ഗം പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​തി​​ൽ പോ​​ലീ​​സി​​നെ അ​​ഭി​​ന​​ന്ദി​​ക്കു​​ന്നു​​വെ​​ന്നും ലാ​​ൽ പ​​റ​​ഞ്ഞു.

Related posts