രണ്ട് ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അല്‍ഫോണ്‍സ് പുത്രന്റെ പുതിയ പ്രേജക്ട് മുടങ്ങിയതായി റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ നായകനാക്കി നിശ്ചയിച്ചിരുന്ന ചിത്രത്തിന് തിരിച്ചടിയായത് നിര്‍മാതാവിന്റെ പിന്മാറ്റമാണത്രേ. ജോഷി മോഹന്‍ലാലിനെ വച്ച് ഒരുക്കിയ ലോക്പാലിന്റെ നിര്‍മാതാവായ എസ്.എല്‍. വിമല്‍കുമാറാണ് ഈ ചിത്രത്തിനായി പണംമുടക്കാന്‍ തയാറായി വന്നത്.
അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കാന്‍ താത്പര്യമില്ല എന്നുപറഞ്ഞ് എസ്.എല്‍ വിമല്‍കുമാര്‍ പിന്മാറിയത്രെ. അല്‍ഫോണ്‍സിന്റെ ഭാര്യപിതാവ് ആല്വിന് ആന്റണിയും നിര്‍മാതാവാണ്. അദ്ദേഹം അനാവശ്യമായി പ്രൊജക്ടില്‍ ഇടപെടും എന്ന് പറഞ്ഞാണത്രെ വിമല്‍ കുമാര്‍ പിന്മാറിയത്. ഇക്കാര്യങ്ങള്‍ക്കു പക്ഷെ സ്ഥിരീകരണമൊന്നുമില്ല.
ലോക്പാല്‍ ബോക്സോഫീസില്‍ തകര്‍ന്നതോടെയാണ് അടുത്ത താങ്കളുടെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാം എന്ന് മോഹന്‍ലാല്‍ സമ്മതിച്ചത്. നിര്‍മാതാവ് ഒഴിവായതോടെ അടുത്തൊന്നും ലാല്‍-അല്‍ഫോണ്‍സ് ചിത്രം നടന്നേക്കില്ലെന്നാണ് സൂചന.