കൊച്ചി: താരസംഘടന അമ്മയിൽ കൂട്ടരാജി ഉണ്ടായതില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. സിദ്ദിഖിനെതിരായ ലൈംഗികാരോപണം ഞെട്ടലുണ്ടാക്കി. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അക്കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ആ കൂട്ടത്തില്‍ നിരപരാധികളായ ആരും പെട്ടുപോകരുതേ എന്ന പ്രാര്‍ഥന മാത്രമാണ് ഉള്ളതെന്ന് ലാൽ പറഞ്ഞു.
മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന കാര്യം സത്യമാണ്. അത് എല്ലാ സ്ഥലത്തും ഉണ്ട്. ഈ വിഷയത്ത കൈ ഒഴിയുകയല്ല. ഒരു സ്ഥലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടാവാന്‍ പാടില്ല. സിനിമയിലും ഉണ്ടാവാന്‍ പാടില്ല മറ്റൊരിടത്തും അത്തരം അനുഭവങ്ങള്‍ സ്ത്രീകള്ക്കുണ്ടാവരുതെന്നും ലാൽ കൂട്ടിച്ചേർത്തു. സിനിമാ മേഖലയില്‍ ലൈംഗിക ചൂഷണമുണ്ട്. എല്ലാ മേഖലയിലേക്കാളും അൽപം കൂടുതലാണ് സിനിമയിലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമാ ലോകം അടിമുടി ഉലഞ്ഞിരിക്കുകയാണ്. ലൈംഗിക ആരോപണം ഉണ്ടായതിനെത്തുടർന്ന് താരസംഘടന അമ്മയിൽ നിന്നും സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് ഉൾപ്പെടെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവച്ചുപോവുകയും ചെയ്തു. അതോടെ ഭരണസമിതി പിരിച്ചു വിടുകയും ചെയ്തു.