ആയിരം കോടിയെന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് കുതിക്കുകയാണ് അമീര്‍ഖാന്റെ ദങ്കല്‍. മഹാവീര്‍ സിംങ് എന്ന ഗുസ്തിതാരത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദങ്കലില്‍ മഹാവീര്‍ ആയതും അമിര്‍ തന്നെ. ദങ്കലിന്റെ കഥയുമായി അമീര്‍ഖാനെ സമീപിക്കുന്നതിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ ഒരുകാര്യം ഉറപ്പിച്ചിരുന്നു. അമിര്‍ അഭിനയിക്കുവാന്‍ വിസമ്മതിച്ചാല്‍ അടുത്ത ലക്ഷ്യം മോഹന്‍ലാല്‍ തന്നെ. അനായാസമായ അഭിനയത്തിലൂടെ ലാല്‍ കഥാപാത്രത്തെ ഉജ്വലമാക്കുമെന്ന് ഉറപ്പായിരുന്നു.
അമീര്‍ സമ്മതം മൂളിയതോടെ മോഹന്‍ലാലിന് അവസരം നഷ്ടമായി. ദങ്കലിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിയായ ദിവ്യ റാവുവാണ് ഇക്കാര്യം അറിയിച്ചത്. യുടിവി മോഷന്‍ പിക്ച്ചേഴ്സിന്റെ ക്രിയേറ്റിവ് വിഭാഗത്തിന്റെ ചുമതലയുളള ദിവ്യയുടെ തലയിലുദിച്ച ആശയമാണ് പിന്നീട് ദങ്കലായത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്ര കട്ടിംഗില്‍ കണ്ട വാര്‍ത്തയാണ് മഹാവീര്‍ സിംങ് എന്ന ഗുസ്തിക്കാരന്റെയും അയാളുടെ പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ ഒരു സിനിമാക്കഥ ഒളിഞ്ഞ് കിടക്കുന്നതായി ദിവ്യ റാവുവിന് തോന്നിയത്. പിന്നീട് നിധീഷ് തിവാരിയെ സമീപിച്ച് കഥയുടെ ആശയം കൈമാറി.
ഒടുവില്‍ അമീറിനെകണ്ട് കഥ ധരിപ്പിച്ചു. അദ്ദേഹം ഓകെ പറഞ്ഞതോടെ മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഹാവീറും പെണ്മക്കളും വെളളിത്തിരയില്‍ പുനര്‍ജനിച്ചു. അമീര്‍ വിസമ്മതിച്ചാല്‍ മോഹന്‍ലാലിനെ സമീപിക്കുവാനായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം.