ഏറെ വിമര്ശനങ്ങള്ക്കും വിവാദങ്ങള്ക്കും ആശങ്കകള്ക്കുമൊടുവില് ദിലീപിന്റെ രാമലീല തിയറ്ററുകളില് എത്തിക്കഴിഞ്ഞു. സിനിമ വിജയിക്കുമെന്നും പ്രതീക്ഷിച്ച ആളുകള് സിനിമ കണാന് എത്തുന്നില്ലെന്നുമുള്ള രീതിയില് വാര്ത്തകള് വരുന്നുണ്ട.് എന്തൊക്കെയാണെങ്കിലും ഇതുവരെയും ഒരു ദിലീപ് ചിത്രവും ഇത്രയേറെ ചര്ച്ചകളില് നിറഞ്ഞിട്ടില്ല. കുടുംബ നായകനായ ദിലീപിനെ മലയാളികള് കൈവിടുമോ എന്ന വിധി കൂടിയാണ് രാമലീല. എന്നാല് സിനിമാ രംഗത്തെ ബഹുഭൂരിഭാഗം പേരും രാമലീലയ്ക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു. സംവിധായകന് ലാല് ജോസും തന്റെ നിലപാട് വ്യക്തമാക്കി. സിനിമയ്ക്കൊപ്പം, അവനൊപ്പം എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒരിക്കല് കൂടി ദിലീപിനൊപ്പമാണെന്ന് ലാല് ജോസ് വ്യക്തമാക്കിയത്. നേരത്തേയും ദിലീപിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ലാല് ജോസ്. മഞ്ജു വാര്യര്, ജോയ് മാത്യു, ആഷിക്ക് അബു തുടങ്ങിയവരും രാമലീലയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
സിനിമയോടൊപ്പം, അവനോടൊപ്പം! നിലപാടില് മാറ്റം വരുത്തിയിട്ടില്ല; ദിലീപിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സംവിധായകന് ലാല് ജോസ്
